വഴിയാത്രക്കാർക്ക് പേടി സ്വപ്നമായി മാറുന്ന കൂടൽ- കലഞ്ഞൂർ റോഡ്

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : കലഞ്ഞുർ ഇടത്തറ ജംഗ്ഷൻ മുതൽ  കൂടൽ ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം വഴിയാത്രക്കാരുടെ പേടിസ്വപ്നമായി മാറുന്നു . പതിനഞ്ച്  വർഷങ്ങൾക്ക് മുൻപ് റോഡ് വികസനത്തിന് ഏറ്റെടുത്ത സ്ഥലങ്ങളെല്ലാം കാടായി  മാറി റോഡിലേക്ക്  വളർന്നിരിക്കുകയാണ്. റോഡിന്റെ ടാറിങ്‌ സ്ഥലം വരെയാണ്  കാട് വളർന്നു നിൽക്കുന്നത്.

ചിലർ  പൊതുസ്ഥലം കൈയേറി റോഡരികിൽ വാഴ ഉൾപ്പടെയുള്ള കൃഷികളും  ചെയ്തിട്ടുണ്ട് . ഇതിനിടയിൽ പാമ്പുകൾ റോഡിലേക്കിറങ്ങുന്നതും വഴിയാത്രക്കാരേയും പ്രദേശവാസികളെയും ഒരു പോലെ ഭയപ്പെടുത്തിയിരിക്കുകയാണ്.
വർഷങ്ങളായി ഈ ഭാഗം  വൃത്തിയാക്കിയിട്ട്. മുൻപ് കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളും ചേർന്ന് ഈ ഭാഗത്ത് ശുചീകരണം നടത്തുമായിരുന്നു. ഇപ്പോൾ അതും നിലച്ചു. റോഡിലെ വാഹന യാത്രകാർക്കുള്ള  ബോർഡുകളെല്ലാം കാട് കയറി കിടക്കുകയാണ്. ഇത് ഈ പ്രദേശത്ത് അപകടസാധ്യത വര്‍ധിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...