സ്റ്റാഫ് നഴ്‌സ്
മൈലപ്ര ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ജോലി ചെയ്യുന്നതിനായി പ്രതിമാസം 17000 രൂപ നിരക്കില്‍ വേതനം നല്‍കി കരാര്‍ അടിസ്ഥാനത്തില്‍ ഒരു സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രിയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള താത്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായപരിധി 40 വയസ്. അപേക്ഷ 27 ന് രാവിലെ 10 മുതല്‍ 28ന് ഉച്ചയ്ക്ക് മൂന്നു വരെ മൈലപ്ര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.
മൈലപ്ര ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്. ഫോണ്‍: 9496042677, 8848765794.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്പര്‍ കോഴ്‌സ്
അഞ്ചാം സെമസ്റ്റര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായി അസാപ് ( അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നടത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡെവലപ്പര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 35,000 രൂപയാണ് ഫീസ്. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന യോഗ്യത പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ 27 ന് മുന്‍പ് http://www.asapkerala.gov.in/initiatives/asdc/ എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9567058626, 9495999649.