Sunday, June 30, 2024 4:18 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പ്രവേശനത്തിന് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ഡിഗ്രി കോഴ്‌സുകളിലേക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാം. ബി.ബി.എ, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കാണ് ഓണ്‍ലൈന്‍ വഴി പ്രവേശനം നടത്തുന്നത് .  ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in ഫോണ്‍ 0479-2485370,2485852

ചൈല്‍ഡ് റസ്‌ക്യു ഓഫീസര്‍ ഒഴിവ്
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ശരണബാല്യം പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചൈല്‍ഡ് റസ്‌ക്യു ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. പ്രതിമാസം 18000 രൂപ ലഭിക്കും. ആറ് മാസത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കാലാവധി ദിര്‍ഘിപ്പിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 19നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ആറന്മുള, കച്ചേരിപ്പടി എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0468 2319998, 8281899462. ഇ-മെയില്‍ വിലാസം: [email protected]

വൃക്ഷത്തൈ വിതരണം
ജില്ലയിലെ വിദ്യാഭ്യാസ, സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യ വനവത്ക്കരണ വിഭാഗം സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. താത്പര്യമുള്ള സ്ഥാപനങ്ങള്‍ ആവശ്യമായ വൃക്ഷത്തൈകളുടെ എണ്ണവും ഇനവും ഈ മാസം 31നകം എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലോ [email protected], [email protected] എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ അറിയിക്കണം.

മസ്റ്ററിംഗ്
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളില്‍ മസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഈ മാസം 16നകം അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ 16നകം പഞ്ചായത്ത് ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ദര്‍ഘാസ്
കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയിലെ വിവിധ സിവില്‍ വര്‍ക്കുകള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. ഈ മാസം 21ന് വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0475 2222617, 8547600762.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

0
റാന്നി: വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ....

ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിടി വീഴും

0
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഈ സമയത്ത്...

കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി

0
ദില്ലി: കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ ഗവൺമെന്റിനെ വേട്ടയാടുകയാണെന്ന് കെ രാധാകൃഷ്ണൻ...

വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

0
തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ...