കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ; പന്തളം സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ മരണപ്പെട്ട പി.പി.മത്തായിയെയും കുടുംബത്തെയും കുറ്റക്കാരായി ചിത്രീകരിക്കുന്ന വകുപ്പ് മന്ത്രിയുടെ നിലപാടിൽ യു.ഡി.എഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ പ്രതിഷേധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് നടക്കുന്ന അനിശിചതകാല റിലേ സത്യാഗ്രഹം ചിറ്റാർ ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസിന് മുന്നിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നടപടി ഇനിയും തുടര്‍ന്നാല്‍ വൻ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് പന്തളം സുധാകരൻ പറഞ്ഞു.

കോൺഗ്രസ്സ് തണ്ണിത്തോട് മണ്ഡലം പ്രസിഡന്റ് അജയൻപിള്ള ആനിക്കാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി. സി. സി അംഗം പി. മോഹൻരാജ് , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട് , ഹരികുമാർ പുതംങ്കര , തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, റോയിച്ചൻ ഏഴികത്ത് , ബഷീർ വെള്ളത്തറ , രാജു കലപ്പമണ്ണിൽ , ഷമീർ ആങ്ങമൂഴി , ബി. ഹനീഫ , പ്രൊഫ .എം.വി തോമസ് , എൻ. കെ.മാത്യു, ജോൺ മാത്യു , ഉഷ എസ്. നായർ , സുനോ മാത്യൂ , ജോയിക്കുട്ടി , ജോസ് പുരയിടം എന്നിവർ പ്രസംഗിച്ചു.

ആഗസ്റ്റ് 12 ബുധനാഴ്ച  രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന റിലേ സത്യാഗ്രഹത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.സി ഷെറീഫ് , കെ. ജാസിംക്കുട്ടി , സിന്ധു അനിൽ എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും . കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ. ശിവദാസൻനായർ റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...