Friday, July 4, 2025 5:56 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2021-22 വര്‍ഷത്തെ ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷം നാല്, ഏഴ് ക്ലാസുകളില്‍ നിന്ന് വിജയിച്ച (നടപ്പുവര്‍ഷം അഞ്ച്, എട്ട് ക്ലാസുകളില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന) എല്ലാ വിഷയങ്ങള്‍ക്കും സി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം 1,00,000(ഒരു ലക്ഷം രൂപ മാത്രം) രൂപയില്‍ അധികരിക്കരുത്. ഉയര്‍ന്ന ഗ്രേഡുളളവര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. വിദ്യാര്‍ഥിയുടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് 2020-21 ല്‍ നാലാം ക്ലാസ്/ ഏഴാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച സ്‌കൂള്‍ അധികാരിയില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍ പട്ടികജാതിവികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20.

ഡോക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍ (എം.ബി.ബി.എസ് ആന്‍ഡ് ടി.സി.എം.സി രജിസ്ട്രേഷന്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ ഈ മാസം 29 ന് മുന്‍പായി അപേക്ഷകള്‍ പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നല്‍കണം. ഫോണ്‍: 04734 289890

ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ കോഴ്സുകള്‍
വിനോദസഞ്ചാര വകുപ്പിന് കീഴില്‍ കൊല്ലം കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഫുഡ്പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.fclkerala.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 10. ഫോണ്‍: 0474 2767635.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഭിമുഖം
പത്തനംതിട്ട ജില്ലയില്‍ ജില്ലാ സഹകരണ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പാര്‍ട്ട്-ഒന്ന്) (ഫസ്റ്റ് എന്‍.സി.എ ഈഴവ/ തീയ/ബില്ലവ) (കാറ്റഗറി നം. 617/2017) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 29 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. അഭിമുഖത്തിന് ഉള്‍പ്പെടുത്തിയിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലിലും, അറിയിപ്പ് എസ്എംഎസ് മുഖേനയും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതും ഫേസ് ഷീല്‍ഡ് ധരിക്കേണ്ടതുമാണ്. ഫോണ്‍ : 0468 2222665.

ആര്‍മി പൊതുപ്രവേശന പരീക്ഷ മാറ്റിവെച്ചു
കോവിഡ് വ്യാപനത്തിന്റെയും കാലവര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ജൂലൈ 25-ന് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്മെന്റ് പൊതുപ്രവേശന പരീക്ഷ മാറ്റി വെച്ചതായി ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0471 2332498.

ഹൈക്കോടതി വാച്ച്മാന്‍: അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം
ഹൈക്കോടതി വാച്ച്മാന്‍ തസ്തികയിലേക്ക് ജൂലൈ 30ന് നടക്കുന്ന എഴുത്ത് പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് www.hckrecruitment.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...