നാട് ഭരിക്കാന്‍ അറിയില്ലെങ്കില്‍ രാജി വെച്ചുകൂടേ … പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാറിനെതിരെ എല്‍.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി – പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധ നയങ്ങള്‍ക്കെതിരെയും
കെടുകാര്യസ്ഥതയ്ക്കെതിരെയും എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പഴവങ്ങാടി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം ആരംഭിച്ചു.

പഞ്ചായത്തിന്റെ പൊതുവായ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി തികഞ്ഞ പരാജയമായി മാറിയെന്ന് ഇടതുപക്ഷം ആരോപിച്ചു. ഇടതുപക്ഷ ഭരണസമിതി ഫലപ്രദമായി നടപ്പിലാക്കിയ തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ജലജീവന്‍ പദ്ധതിയും വേണ്ടവണ്ണം നടപ്പിലാക്കുന്നില്ല. 95 ശതമാനവും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജണ്ടായിക്കലിലെ വാതക ശ്മശാനം തഴയപ്പെട്ട് കിടക്കുന്നു. കോവിഡ് രോഗികളുടെ പരിചരണത്തിന് യാതൊരു നടപടിയും ഉണ്ടാവുന്നില്ല. റാന്നി സെന്റ് തോമസ് കോളേജിലെ ഡി.സി.സി സെന്റര്‍ നോക്കുകുത്തിയായി മാറി. ഒരു കോവിഡ് രോഗിയെ പോലും ഇവിടെ ചികിത്സിപ്പിച്ചിട്ടില്ല. മക്കപ്പുഴ പി.എച്ച്.സി സെന്റരില്‍ വാക്സിന്‍ എടുക്കുവാന്‍ എത്തുന്നവര്‍ക്ക് യാതൊരു സൗകര്യവും അവിടെ ഒരുക്കിയിട്ടില്ലെന്നും എല്‍.ഡി.എഫ് ആരോപിച്ചു.

പ്രമോദ് നാരായണന്‍ എം.എല്‍.എ ആവശ്യപ്പെട്ടിട്ടും വികസന സദസ് വിളിച്ചുകൂട്ടാന്‍ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റായ അനിത അനില്‍ കുമാര്‍ തയ്യാറായില്ല. ‘ഫോട്ടോയെടുപ്പ് പദ്ധതി ‘ മാത്രമാണ് അനുദിനം നടന്നുകൊണ്ടിരിക്കുന്നത്. വികസനം വാട്സാപ്പില്‍ മാത്രമാണ് കാണാന്‍ കഴിയുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. സി പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം മുന്‍ എം.എല്‍.എ രാജു ഏബ്രഹാം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

എല്‍.ഡി.എഫ് കണ്‍വീനര്‍ ജോര്‍ജ്ജ്  ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആലിച്ചന്‍  ആറൊന്നില്‍, പി.ആര്‍ പ്രസാദ്, കെ. കെ സുരേന്ദ്രന്‍ , സുരേഷ് ജേക്കബ്, ജോസഫ് കുറിയാക്കോസ്, രാജു കുളമട, വി.കെ സണ്ണി, കെ. ഉത്തമന്‍,
പ്രസാദ്, ഭാസ്ക്കരന്‍ , ഷൈനി രാജീവ്, അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ്, ബിനിറ്റ് മാത്യു, ജോയ് സി ചാക്കോ,
ബോബി ഏബ്രഹാം, അനു ടി. ശമുവേല്‍, ബിബിന്‍ കല്ലം പറമ്പില്‍, ലിബിന്‍ ലാല്‍ എന്നിവര്‍ പങ്കെടുത്തു.
ഒന്നു മുതല്‍ പതിനേഴ് വാര്‍ഡുകളിലെ എല്‍.ഡി.എഫ്  പ്രവര്‍ത്തകരാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ സമരം ചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...