കെ.എസ്.ആര്‍.ടി.സി.ബസ്സ് ടിപ്പറിലിടിച്ച്‌ ബസ് യാത്രക്കാരായ 30 പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം : ദേശീയപാതയില്‍ കല്ലമ്പലം ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സ് ടിപ്പറിലിടിച്ച്‌ ബസ് യാത്രക്കാരായ 30 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് നഗരൂര്‍ വെള്ളല്ലൂര്‍ നിന്ന് മെറ്റില്‍ കയറ്റി വരികയായിരുന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു.

ടിപ്പര്‍ ജംഗ്ഷന്‍ കടന്ന് കൊല്ലം ഭാഗത്തേക്ക് തിരിയുന്നതിനിടെ അമിത വേഗതയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുഖവും തലയും കമ്പികളിലും സീറ്റുകളിലും ഇടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍ ബസിന്റെ വലതുവശം പൂര്‍ണ്ണമായി തകര്‍ന്നു. സീറ്റില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ ആലപ്പുഴ മനു നിവാസില്‍ മനോജിനെ നാട്ടുകാരും പോലീസും ചേര്‍ന്നു ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. കാലിന് സാരമായി പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബസ് ടിപ്പറിലിടിച്ച ശേഷം ഇരുപതടിയോളം പിന്നോട്ട് നീങ്ങിയാണ് നിന്നത്. പരിക്കേറ്റവര്‍ – കൊട്ടിയം സ്വദേശി ഫാത്തിമ (16), കൊല്ലം സ്വദേശികളായ അംജിത്ത് (44), ടിക്കു അരവിന്ദ് (44), ബഷീര്‍ (56), ഓച്ചിറ സ്വദേശി വര്‍ഷ രാജന്‍ (39), ചവറ സ്വദേശികളായ വിനോദ് (39), ഋഷിക (8), രേവതി (28) നജീബ് (46) , അനഘ ബാബു (20), പുലിയൂര്‍ക്കോണം സ്വദേശികളായ ആമിന (26), ബീന ബീഗം (58), ഹരിപ്പാട് സ്വദേശി പ്രദീപ് (21), ആലപ്പുഴ സ്വദേശികളായ ഗോപിക (23), പ്രകാശ് (28), നൂറനാട് സ്വദേശികളായ അജിത കുമാരി (49), ബിനു ( 41), കാരംകോട് സ്വദേശി ഷിബു സക്കറിയ ( 41), മാവേലിക്കര സ്വദേശി ഷൈന്‍ (59),

കാര്യവട്ടം സ്വദേശി സതീഷ് കുമാര്‍ (44), പുത്തന്‍പാലം സ്വദേശി അര്‍ച്ചന (34), ചാത്തന്നൂര്‍ സ്വദേശികളായ ഗീതിക വിദ്യ കൃഷ്ണ (24), തിരുവനന്തപുരം നിത്യാനന്ദന്‍ (69), കരുനാഗപ്പള്ളി സ്വദേശി അനീഷ് (23), കൊല്ലംകോട് സ്വദേശി സ്റ്റാലിന്‍ (33), പാള്‍ട്ട് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. നാവായിക്കുളത്തു നിന്ന് ഫയര്‍ഫോഴ്സ് എത്തി ബസ്സും ലോറിയും മാറ്റി അര മണിക്കൂറിനുള്ളില്‍ ഗതാഗതം പുന:സ്ഥാപിച്ചു. കല്ലമ്പലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...