കോവിഡ് വ്യാപനം : ജില്ലാ പോലീസ് മേധാവി ചെങ്ങറ സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയ ചെങ്ങറയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. ചെങ്ങറ സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി പ്രദേശവാസികളുമായി സംസാരിച്ചു. ജാഗ്രത പുലര്‍ത്തേണ്ടതിന്റെ അനിവാര്യത അവരെ ബോധ്യപ്പെടുത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും ഉറപ്പും നല്‍കി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഷ്മ, പഞ്ചായത്ത് പ്രസിഡന്റ് ഷീല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദേശവാസികള്‍ക്ക് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി. രോഗബാധിതരായ പതിനെട്ടോളം പേരെ അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രിയിലേക്ക് മാറ്റി.

പോസിറ്റീവ് ആയവരുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളവരെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ എടുത്തു. ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കുന്നതിനും രോഗബാധിത പ്രദേശത്തുനിന്നും ആളുകള്‍ അനാവശ്യമായി പുറത്തുപോകുന്നത് തടയുന്നതിനും പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കാതിരിക്കുന്നതിനും ശക്തമായ പോലീസ് നിരീക്ഷണം ഉറപ്പുവരുത്തി. കൂടാതെ 24 മണിക്കൂറും സ്ഥലത്ത് പോലീസ് സാന്നിധ്യം ഉറപ്പാക്കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അഡീഷണല്‍ പോലീസ് സൂപ്രണ്ട് എന്‍. രാജന്‍, പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവ്, മലയാലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. വിജയന്‍, എസ്‌ഐ വിപിന്‍ തുടങ്ങിയവരും ജില്ലാ പോലീസ് മേധാവിയോടൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...