ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശന(2021-22)ത്തിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം (8547005097, 0484 2575370), ചെങ്ങന്നൂര്‍ (8547005032, 0479 2454125), അടൂര്‍ (8547005100, 0473 4231995), കരുനാഗപ്പള്ളി (8547005036, 0476 2665935), കല്ലൂപ്പാറ (8547005034, 0469 2678983), ചേര്‍ത്തല (8547005038, 0478 2552714) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ചു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ആഗസ്റ്റ് ഒന്‍പതിന് വൈകുന്നേരം അഞ്ചിന് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in/ ഇമെയില്‍ [email protected] മുഖാന്തിരം ലഭിക്കും.
പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ 27.07.2021 ചൊവ്വ രാവിലെ 11 മുതല്‍ പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ (തൈര്, ലസ്സി, ശ്രീഖണ്‍ഠ്, യോഗര്‍ട്ട്) എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 27 ചൊവ്വ രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ്ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550.
ഐ.എച്ച്.ആര്‍.ഡിയില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ(ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്സുകള്‍ക്ക് അപേക്ഷിക്കുവാനുള്ള തീയതി ഈ മാസം 31 വരെ നീട്ടി.
1. പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്(പി.ജി.ഡി.സി.എ) (2 സെമസ്റ്റര്‍), 2. ഡാറ്റഎന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോ മേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റര്‍), 3. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ) (1 സെമസ്റ്റര്‍), 4. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (1 സെമസ്റ്റര്‍), 5. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) (1 സെമസ്റ്റര്‍), 6.അഡ്വാന്‍സഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍), 7.ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം) (1 സെമസ്റ്റര്‍), 8. പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) (1 സെമസ്റ്റര്‍). കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക.
കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമിന് എ.ഐ.സി.ടി.ഇ അംഗീകാരം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജ് ക്യാമ്പസില്‍ പുതിയതായി ആരംഭിച്ച കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എ.ഐസി.ടി.ഇ) അംഗീകാരം. ഒരു ബാച്ചില്‍ 60 പേര്‍ക്കാണ് പ്രവേശനം.
നിലവില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകള്‍ ക്യാമ്പസില്‍ നടന്നു വരുന്നു. ഇതിനു പുറമെ ഐ.എച്ച്.ആര്‍.ഡി കോഴ്സുകളായ പി.ജി.ഡി.സി.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (എ.ഐസി.ടി.ഇ), ഡി.സി.എ, ഡി.ടി.എച്. സര്‍വീസ് ടെക്നിഷ്യന്‍ എന്നീ കോഴ്സുകള്‍ നടന്നു വരുന്നു. പ്രവേശനത്തിനുള്ള യോഗ്യത, മറ്റു വിവരങ്ങള്‍ക്കു വിളിക്കേണ്ട നമ്പറുകള്‍: 04862 232246, 297617, 8547005084
തീറ്റപ്പുല്‍ സംസ്‌ക്കരണം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ഈ മാസം 29 ന് രാവിലെ 11 മുതല്‍ തീറ്റപ്പുല്‍ സംസ്‌ക്കരണം (സൈലേജ്, ഹേ, വൈക്കോല്‍- യൂറിയ സമ്പുഷ്ടീകരണം) എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 29 ന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04762698550.
ദാനിഷ് സിദ്ദിഖി – അനുസ്മരണ സമ്മേളനവും ഫോട്ടോ പ്രദര്‍ശനവും നാളെ (27) തിരുവനന്തപുരത്ത്
അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മാധ്യമ രക്തസാക്ഷി ദാനിഷ് സിദ്ദിഖിക്ക് പ്രണാമമായി കേരള മീഡിയ അക്കാദമി കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് ഫോട്ടോ പ്രദര്‍ശനം ജൂലൈ 27 ചൊവ്വ തിരുവനന്തപുരത്ത് തൈക്കാട് ഭാരത് ഭവനില്‍ സംഘടിപ്പിക്കുന്നു.
പുലിറ്റ്സര്‍ സമ്മാന ജേതാവായ ദാനിഷ് ക്യാമറയില്‍ പകര്‍ത്തിയ മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ ജ്വലിക്കുന്ന അപൂര്‍വ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. അന്ത്യയാത്രാ രംഗങ്ങളും ഉണ്ടാകും. ദാനിഷിന്റെ ടെലിവിഷന്‍ അഭിമുഖം ഉള്‍പ്പെടുത്തിയ പ്രത്യേക വീഡിയോയും അവതരിപ്പിക്കും. രാവിലെ 8 ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്ന് ദാനിഷിന്റെ നിശ്ചലചിത്രം ക്യാമറയില്‍ ക്ലിക്ക് ചെയ്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അദ്ധ്യക്ഷനാകും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് റെജി കെ.പി, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ് വെള്ളിമംഗലം, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ക്യാപിറ്റല്‍ ലെന്‍സ് വ്യു പ്രതിനിധി രാഗേഷ് നായര്‍, മീഡിയ അക്കാദമി സെക്രട്ടറി എന്‍.പി സന്തോഷ് എന്നിവര്‍ സംസാരിക്കും. ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനം രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ്.
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ അക്കാദമിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ രക്തസാക്ഷി പ്രണാമവും നടത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകരും മാധ്യമഫോട്ടോഗ്രാഫര്‍മാരും ഓണ്‍ലൈനിലൂടെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ താലിബാന്റെ ഷെല്ലാക്രമണത്തിലാണ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ തലവനായിരുന്ന മുംബൈ സ്വദേശിയായ 41 കാരന്‍ ദാനിഷ് കൊല്ലപ്പെട്ടത്.
ഇന്ത്യയിലെ കോവിഡ് ദുരിതങ്ങള്‍, പൗരാവകാശ, കര്‍ഷക പ്രക്ഷോഭങ്ങള്‍, അഫ്ഗാന്‍ – ഇറാഖ് യുദ്ധങ്ങള്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ദുരിതം, ഹോങ്കോങ് പ്രതിഷേധം, നേപ്പാള്‍ ഭൂകമ്പം തുടങ്ങി ദാനിഷ് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നരകയാതന ലോകത്തിന് മുന്നില്‍ കൊണ്ടുവന്നതിനാണ് 2018 ല്‍ ദാനിഷിന് പുലിറ്റ്സര്‍ ലഭിച്ചത്. ദല്‍ഹി വംശീയ അക്രമണത്തിന്റെ ഭീകരത ദൃശ്യമാക്കിയ ഫോട്ടോ 2020 ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തെരഞ്ഞെടുത്തിരുന്നു. ദാനിഷിനെ കൊന്നെങ്കിലും ചിത്രങ്ങള്‍ മരിക്കില്ല എന്ന സന്ദേശമാണ് ഫോട്ടോ പ്രദര്‍ശനത്തിലൂടെ നല്‍കുക.
മീഡിയ ക്ലബ് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നിലവിലുള്ള മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കരാര്‍ വ്യവസ്ഥയിലാണ് നിയമനം ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയും ഉണ്ടായിരിക്കണം. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റ് ചെയ്ത പരിചയം ഉണ്ടായിരിക്കണം. മാധ്യമ വിദ്യാഭ്യാസമേഖലയില്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 9 വൈകീട്ട് 5 മണി. ഫോണ്‍ 0484 2422275.
മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തിക: അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യതകള്‍ : ബിരുദം – ജേര്‍ണലിസത്തില്‍ ബിരുദമോ, ബിരുദാനന്തര ഡിപ്ലോമയോ അച്ചടി മാധ്യമം, ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം സാമൂഹ്യ മാധ്യമങ്ങളിലിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെയും പ്രവര്‍ത്തന അനുഭവം, മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം, പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയം വേതനം: പ്രതിമാസം 20,000 രൂപ. അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ലഭിക്കണം.അവസാന തീയതി ഓഗസ്റ്റ് 9 വൈകിട്ട് അഞ്ചുമണി. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 0484 2422275.