ആറാംക്ലാസിലേക്കുള്ള നവോദയ പ്രവേശന പരീക്ഷ ആഗസ്റ്റ് 11 ന്
പത്തനംതിട്ട ജില്ലയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 11 ന് നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ navodaya.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിട്ടുളള കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
മോട്ടോര്‍ മെക്കാനിക്ക് തസ്തികയില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ ആഗസ്റ്റ് രണ്ടു മുതല്‍ അഞ്ച് വരെ
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ മോട്ടോര്‍ മെക്കാനിക്ക് തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ നിശ്ചിത യോഗ്യത അവകാശപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ആഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തും. വെരിഫിക്കേഷന് ഉള്‍പ്പെടുത്തിയിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ : 0468 2222665.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം)(കാറ്റഗറി നമ്പര്‍ 387/14) തസ്തികയിലേക്ക് 13210-22360 രൂപ ശമ്പള നിരക്കില്‍ 28/12/2018 തീയതിയില്‍ നിലവില്‍ വന്ന 976/18/എസ്.എസ് 2 നമ്പര്‍ റാങ്ക് പട്ടിക, മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശിപാര്‍ശ ചെയ്തതിനാല്‍ 08/06/2021 തീയതി പ്രാബല്യത്തില്‍ റദ്ദായിരിക്കുന്നു.
ഡ്രൈവര്‍ ഗ്രേഡ് 2 തസ്തികയില്‍ അഭിമുഖം ആഗസ്റ്റ് നാലിന്
പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി /സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) (എക്സ സര്‍വീസ്മാന്‍മാര്‍ക്ക് മാത്രം)(എന്‍.സി.എ-എസ്.സി) (കാറ്റഗറി നമ്പര്‍. 471/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ ആഗസ്റ്റ് നാലിന് രാവിലെ 9.20 മുതല്‍ കമ്മീഷന്‍ അഭിമുഖം നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് ഇതിനോടകം ഉദ്യോഗാര്‍ഥിക്ക് നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തി വിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥി കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫോണ്‍: 0468 2222665.
ഡ്രൈവര്‍ ഗ്രേഡ് 2 തസ്തികയ്ക്ക് പ്രായോഗിക പരീക്ഷ ആഗസ്റ്റ് രണ്ടിന്
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) (എന്‍.സി.എ ഹിന്ദു-നാടാര്‍) (കാറ്റഗറി നമ്പര്‍ 477/2019) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ നിശ്ചിത യോഗ്യത അവകാശപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ആഗസ്റ്റ് രണ്ടിന് കൊല്ലം ആശ്രമം മൈതാനത്ത് ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ നടത്തും. പ്രായോഗിക പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222665.
പാല്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്ഡെവലപ്മെന്റിന്റെ (കെ.ഐ.ഇ.ഡി) അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പിന്റെ (എ.ആര്‍.ഐ.എസ്.ഇ) രണ്ടാം ഘട്ടമായ വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഈ മാസം 31 ന് ഓണ്‍ലൈനായി നടക്കും. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന പാല്‍ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണിത്. സൗജന്യ ഓണ്‍ലൈന്‍ ട്രെയ്നിംങ്ങിനുള്ള രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 7403180193, 9605542061 എന്നീ നമ്പറുകളിലോ ബന്ധപെടുക.
കെല്‍ട്രോണ്‍ നൈപുണ്യ വികസന കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്‌സി നിയമനങ്ങള്‍ക്കു യോഗ്യവുമായ പിജിഡിസിഎ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), വേഡ്പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി എന്നീ കോഴ്സുകളിലേക്കും കമ്പ്യൂട്ടര്‍ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ് ടെക്നോളജീസ് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഫൈബര്‍ ഒപ്റ്റിക് ടെക്നോളജീസ് എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടാം.
പ്ലസ് വണ്‍ ഹുമാനിറ്റീസ് കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷം പ്ലസ് വണ്‍ ഹുമാനിറ്റീസ് കോഴ്സില്‍ പ്രവേശനം നേടുന്നതിന് കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ളവരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചു. ആകെയുള്ള സീറ്റുകളില്‍ 10 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 20 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം മറ്റ് പൊതു വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു.
പട്ടികജാതി/ മറ്റ് പൊതുവിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ സീറ്റുകള്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു മാറ്റിനല്‍കും. പ്രവേശനത്തിനുള്ള അപേക്ഷകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഐ.ടി.ഡി പ്രൊജക്ട് ഓഫീസ് /ട്രൈബല്‍ ഡെവലപമെന്റ് ഓഫീസ് /ട്രൈബല്‍ എക്സറ്റെന്‍ഷന്‍ ഓഫീസ് / വടശ്ശേരിക്കര ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. അഡ്മിഷന് വെയിറ്റേജ് ലഭിക്കുവാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ പകര്‍പ്പുകള്‍ അഡ്മിഷന്‍ സമയത്ത് നിര്‍ബന്ധമായും ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, യൂണിഫോം തുടങ്ങിയവ സൗജന്യമായിരിക്കും. ഫോണ്‍: 04735 251153