Saturday, July 5, 2025 2:20 am

സർക്കാർ അറിയിപ്പുകൾ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മിനി പെന്‍ഷന്‍ അദാലത്ത് 31ന്
മിനി പെന്‍ഷന്‍ അദാലത്ത് ഈ മാസം 31ന് പത്തനംതിട്ട ഡിഫന്‍സ് പെന്‍ഷന്‍ വിതരണ ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കും.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സകോളര്‍ഷിപ്പിനു പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. നാലാം ക്ലാസില്‍ പഠനം നടത്തുന്ന പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് ഏഴിന് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നാലുവരെ മത്സര പരീക്ഷ നടത്തും. ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്നവരും കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്കു മത്സര പരീക്ഷയില്‍ പങ്കെടുക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനും ധനസഹായം നല്‍കും. ഇവയ്ക്കു പുറമേ 10-ാം ക്ലാസ് വരെയുള്ള പഠനത്തിനു പ്രതിമാസ സ്‌റ്റൈപ്പന്റും ലഭിക്കും. പരീക്ഷയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസും, സ്‌കൂളിന്റെ പേരും വിലാസവും, അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം റാന്നി തോട്ടമണ്‍ എസ്.ബി.ഐയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ലഭ്യമാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 227703 എന്ന നമ്പരില്‍ ബന്ധപ്പെടുക.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2020-21 വര്‍ഷത്തെ അഞ്ച്, ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍ ക്ലാസ് പ്രവേശനത്തിനായി പത്തനംതിട്ട ജില്ലയില്‍ നിന്നുളള പട്ടികജാതി വിഭാഗത്തിലുളള കായിക പ്രതിഭകളായ വിദ്യര്‍ഥികള്‍ക്കായി 29 ന് രാവിലെ 9.30 ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. അഞ്ചാം ക്ലാസിലേക്കു പ്രവേശനത്തിനായി നിലവില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളും പ്ലസ് വണ്‍ ക്ലാസിലേക്കു നിലവില്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളും സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിചേരണം. അഞ്ച്, ഏഴ് ക്ലാസിലേക്കു പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒന്‍പത് ക്ലാസിലേക്കു പ്രവേശനം ജില്ലാ തലത്തിലെങ്കിലും ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണു നടത്തുക. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ബാച്ചിലേക്കാണു പ്രവേശനം നല്‍കുന്നത്. ഫോണ്‍ : 0471 2381601.

ഗ്രാമസഭ നാളെ
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2020-21 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വയോജന ഗ്രാമസഭ നാളെ (18) ഉച്ചകഴിഞ്ഞ് രണ്ടിനും ഭിന്നശേഷി ഗ്രാമസഭ ഉച്ചകഴിഞ്ഞ് മൂന്നിനും ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളില്‍ നടക്കും.

ഊര്‍ജ്ജോത്പാദന പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 28 നും 29 നും തിരുവല്ല ഹോട്ടല്‍ തിലകില്‍ ഊര്‍ജ്ജോത്പാദനവും ഊര്‍ജ്ജസംരക്ഷണവും എന്ന വിഷയത്തില്‍ ദ്വിദിന ക്ലിനിക്ക് സംഘടിപ്പിക്കും. വിവിധ തരത്തിലുളള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍, സൗരോര്‍ജം തുടങ്ങിയവയുടെ ഉത്പാദനം, ഇത്തരം സംരംഭകര്‍ക്കുളള സാമ്പത്തിക സഹായ പദ്ധതി , ബ്രാന്‍ഡിംഗ്, ജൈവ പാക്കേജിംഗ് രീതി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് , മേല്‍ക്കൂരകളില്‍ സൗരോര്‍ജം ഉത്പാദനത്തിലുളള വൈദ്യുതി ബോര്‍ഡിന്റെ പ്രത്യേക പദ്ധതി, ഇക്കോ ഫ്രണ്ട്ലി ഡിസ്പോസിബിള്‍ ഉത്പന്നങ്ങളുടെ ഉത്പാദനം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കും. റേഡിയന്റ് സോളാര്‍ ഹൈദ്രാബാദ്, ടെക്നോപാര്‍ക്ക് തിരുവനന്തപുരം, കെ.എസ്.ഇ.ബി പത്തനംതിട്ട, മാക് ഫാസ്റ്റ് തിരുവല്ല, ബയോമാര്‍ട്ട് അങ്കമാലി എന്നിവിടങ്ങളില്‍ നിന്നുളള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
ഓരോ ക്ലിനിക്കിലും മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യുന്ന 90 പേര്‍ക്ക് മാത്രമേ അവസരം ഉണ്ടായിരിക്കുകയുളളൂ. അതാത് താലൂക്ക് വ്യവസായ ഓഫീസിലോ, ജില്ലാ വ്യവസായ കേന്ദ്രത്തിലോ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : അടൂര്‍ താലൂക്ക് : 9846996421, തിരുവല്ല : 9447715188,7510159748, പത്തനംതിട്ട : 8848203103, കോഴഞ്ചേരി : 0468 2214639, 9446828587

ഭക്ഷ്യോത്പാദനവും സാങ്കേതിക വിദ്യയും പരിശീലനം പത്തനംതിട്ടയില്‍
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി നാലിനും അഞ്ചിനും പത്തനംതിട്ടയില്‍ ഭക്ഷ്യോത്പാദനവും സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ ദ്വിദിന ക്ലിനിക്ക് സംഘടിപ്പിക്കും. മൂല്യാധിഷ്ഠിത ഭക്ഷ്യോത്പന്നങ്ങളുടെ നിര്‍മാണം, ബേക്കറി ഉത്പാദന തത്വങ്ങള്‍, പഴം, ജ്യൂസ് എന്നിവയുടെ ഉത്പാദനം, ഫുഡ് സേഫ്റ്റി നിയമങ്ങള്‍, പാക്കേജിംഗ്, ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് ആവശ്യമായ വിവിധ തരം പ്ലാന്റ് ആന്‍ഡ് മെഷീനറി എങ്ങനെ തിരഞ്ഞെടുക്കാം, ബാര്‍കോഡിംഗ്, ലേബലിംഗ്, ബ്രാന്‍ഡിംഗ് ആന്‍ഡ് പ്രൈസിംഗ്, ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് നല്‍കിവരുന്ന വിവിധ സാമ്പത്തിക സഹായങ്ങള്‍ എന്നിവയായിരിക്കും പരിപാടിയിലെ പ്രതിപാദ്യ വിഷയങ്ങള്‍.
ഓരോ ക്ലിനിക്കിലും മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യുന്ന 90 പേര്‍ക്ക് മാത്രമേ അവസരം ഉണ്ടായിരിക്കുകയുളളൂ. അതാത് താലൂക്ക് വ്യവസായ ഓഫീസിലോ, ജില്ലാ വ്യവസായ കേന്ദ്രത്തിലോ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : അടൂര്‍ താലൂക്ക് : 9846996421, തിരുവല്ല : 9447715188,7510159748, പത്തനംതിട്ട : 8848203103, കോഴഞ്ചേരി : 0468 2214639, 9446828587

മസ്റ്ററിംഗ് 31 വരെ
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റി വരുന്നതും ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തതുമായ ഗുണഭോക്താക്കള്‍ക്ക് ഈ മാസം 31 വരെ മസ്റ്ററിംഗ് ചെയ്യുവാനുളള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

മസ്റ്ററിംഗ് 31 വരെ
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ പെന്‍ഷന്‍ മസ്റ്ററിംഗ് നടത്താന്‍ ബാക്കിയുളള മുഴുവന്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 31 ന് മുന്‍പ് അക്ഷയ കേന്ദ്രത്തിലെത്തി പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്‍ പരിശീലനം
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, ഗുണനിലവാരം, വിപണനം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് 20 മുതല്‍ 25 വരെ അഞ്ചു ദിവസത്തെ പരിശീലനം കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്‍ നല്‍കും. അപേക്ഷകര്‍ ഭക്ഷ്യ സംസ്‌കരണം , വിപണനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും താത്പര്യമുളളവര്‍ ആയിരിക്കണം. നിലവില്‍ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ , കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ : 0468 2241144.

സ്‌കോളര്‍ഷിപ്പ് വിവരങ്ങള്‍ ലഭ്യമാക്കണം
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളില്‍ ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്നതും കുടുംബവാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയുള്ളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ഇ-ഗ്രാന്റസ് പോര്‍ട്ടല്‍ മുഖേന ഡി.ബി.ടി ആയി വിതരണം ചെയ്യണം.ഇതിന്റെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പ് പോസ്റ്റ് മെട്രിക് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇ-ഗ്രാന്റസ് പോര്‍ട്ടലില്‍ (ഇ-ഗ്രാന്റസ് 3.0) ആവശ്യമായ ഭേദഗതികള്‍ വരുത്തി പ്രി മെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീം കൂടി ഉള്‍പ്പെടുത്തി.
എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ മേധാവികളും മുന്‍പ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനുളള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പട്ടികജാതി വികസന വകുപ്പിന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തതുപോലെ ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍കൂടി പട്ടികജാതി വകുപ്പ് മുഖേന ലഭ്യമായിട്ടുള്ള യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ ലൈനായി പട്ടികവര്‍ഗ വികസന വകുപ്പിനു ലഭ്യമാക്കണം. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏതെങ്കിലും സ്‌കൂളിന് യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ ഇനിയും ലഭ്യമായിട്ടില്ലെങ്കില്‍ സ്‌കൂള്‍ മേധാവി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസില്‍ അറിയിക്കണം.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുളള പ്രി മെട്രിക്/സബ്സിഡൈസ്ഡ് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടെുള്ള ഉത്തരവ് ലഭ്യമായിട്ടുള്ളതിനാല്‍ സ്ഥാപനമേധാവികള്‍ ഈ കുട്ടികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 227703.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...