രോഗിയുമായി എത്തിയവര്‍ ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ചു ; രണ്ടുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വയനാട് : സുല്‍ത്താന്‍ ബത്തേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനും ഹോസ്പിറ്റല്‍ ജീവനക്കാരനും മര്‍ദനം. രോഗിയുമായെത്തിയ വാഹനത്തിലുണ്ടായിരുന്നവരാണ് മര്‍ദിച്ചത്. വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടതിനാണ് സെക്യൂരിറ്റിയെ ഉള്‍പ്പെടെ ഇവര്‍ മര്‍ദിച്ചത്. സംഭവത്തില്‍ ബത്തേരി പോലീസ് കേസെടുത്തു.  ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

ബത്തേരിയിലെ ഇഖ്‌റ ആശുപത്രിയിലേക്ക് രോഗിയുമായെത്തിയ വാഹനം ആശുപത്രിക്ക് മുന്നില്‍ നിന്ന് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് സെക്യൂരിറ്റിയെ അസഭ്യം പറയുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മര്‍ദനം തടയാന്‍ ചെന്ന അറ്റന്റര്‍ മുനീറിനേയും ക്ലീനിംഗ് സ്റ്റാഫ് സതിയേയും സംഘം മര്‍ദിച്ചു. മര്‍ദനത്തില്‍ പരുക്കേറ്റ സെക്യൂരിറ്റി മോഹനന്‍, അറ്റന്റര്‍ മുനീര്‍ എന്നിവര്‍ ചികിത്സയിലാണ്. ബത്തേരി പോലീസ് സംഭവത്തില്‍ കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...