Friday, March 29, 2024 6:35 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 21ന്
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ സിറ്റിംഗ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 21ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു. ഫോണ്‍ : 9447 556 949.

Lok Sabha Elections 2024 - Kerala

ഡെങ്കിപ്പനി വ്യാപിക്കുന്നു അതീവശ്രദ്ധ വേണം: ഡിഎംഒ
ജില്ലയുടെ കൂടുതല്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. കോട്ടാങ്ങല്‍, ഏനാദിമംഗലം, പന്തളംതെക്കേക്കര, പെരിങ്ങര, അരുവാപ്പുലം, പുറമറ്റം, റാന്നി പെരുനാട്, തുമ്പമണ്‍, ആനിക്കാട് പഞ്ചായത്ത് പ്രദേശത്തുനിന്നാണ് ഈ മാസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ കോട്ടാങ്ങലില്‍ ഒരു മരണവും ഉണ്ടായി. ഇടവിട്ട് പെയ്യുന്ന മഴമൂലം വീടിനു ചുറ്റും അലക്ഷ്യമായി കിടക്കുന്ന വസ്തുക്കളില്‍ വെള്ളം കെട്ടി നില്‍ക്കാനും അവയില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് മുട്ടയിട്ട് വ്യാപിക്കാനും ഉള്ള സാഹചര്യമാണുള്ളത്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
വീടിന്റെ പരിസരത്ത് വെള്ളം ശേഖരിക്കപ്പെടാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, പൊട്ടിയ കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ട, മുട്ടത്തോട് തുടങ്ങിയവയിലെ വെള്ളം കളഞ്ഞശേഷം അവ ശേഖരിച്ച് വെള്ളം വീഴാത്ത സ്ഥലത്ത് സൂക്ഷിക്കുകയോ ശരിയായ വിധം ഒഴിവാക്കുകയോ ചെയ്യുക. വീടിനു വെളിയില്‍ ഉപയോഗത്തിലുള്ള ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നില്ലെന്ന് ഉറപ്പു വരുത്തണം. മണിപ്ലാന്റ് വളര്‍ത്തുന്ന പാത്രത്തിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റണം. ചെടിച്ചെട്ടിയുടെ അടിയിലെ പാത്രത്തില്‍ ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റുക. സ്ഥിരമായി ഉപയോഗിക്കാത്ത ക്ലോസെറ്റിലെ വെള്ളത്തില്‍ മണ്ണെണ്ണ, ഡീസല്‍ തുടങ്ങിയവ ഒഴിച്ച് കൂത്താടി വളരുന്നില്ലെന്ന് ഉറപ്പു വരുത്തുക. വീടിന്റെ മുകള്‍ഭാഗം, സണ്‍ഷെയ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാത്തവിധം വൃത്തിയാക്കുക. ഓവര്‍ ഹെഡ് ടാങ്കുകള്‍ക്ക് ശരിയായവിധം മൂടി ഉണ്ടെന്ന് ഉറപ്പാക്കണം.
കെട്ടിട നിര്‍മ്മാണത്തിനായും വീട്ടാവശ്യത്തിനായും ശേഖരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും ഒഴിവാക്കി ഉള്‍വശം നന്നായി ഉരച്ചു കഴുകിയശേഷം മാത്രം വീണ്ടും വെള്ളം ശേഖരിക്കുക. കക്കൂസ് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ മുകള്‍ഭാഗത്ത് കൊതുക് പുറത്തു വരാത്തവിധം വലകെട്ടുക. ശരീരം പരമാവധി മൂടുന്നവിധം വസ്ത്രം ധരിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക.

ശബരിമല തീര്‍ഥാടനം: ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ 21ന് പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ നവംബര്‍ 21ന് രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.

ശബരിമല എഡിഎമ്മിന്റെ ചുമതല
ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ക്ക് പത്തനംതിട്ട ദുരന്തനിവാരണവിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാറിന് ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന്റെ അധിക ചുമതല നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ് .അയ്യര്‍ ഉത്തരവായി.

ജില്ലാ പഞ്ചായത്തിന്റെ സൗജന്യ മരുന്നു വിതരണം:
അപേക്ഷ ക്ഷണിച്ചു
അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സൗജന്യ മരുന്നു വിതരണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിശ്ചയിച്ച പ്രകാരം ആനുകൂല്യം ലഭിക്കേണ്ട ഗുണഭോക്താക്കള്‍ നവംബര്‍ 25ന് മുന്‍പ് ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കരള്‍, കിഡ്നി, ഹൃദയം എന്നിവ ശസ്ത്രക്രിയയിലൂടെ മാറ്റി വെച്ചവര്‍ക്ക് വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അവയവ മാറ്റം നടത്തിയതിന്റെ രേഖകള്‍, വാര്‍ഷിക വരുമാനം തെളിയിക്കുന്ന രേഖകകളും ഹാജരാക്കണം.

ശബരിമല തീര്‍ഥാടനം: ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ 21ന് പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ നവംബര്‍ 21ന് രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.

ശബരിമല എഡിഎമ്മിന്റെ ചുമതല
ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ക്ക്
പത്തനംതിട്ട ദുരന്തനിവാരണവിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാറിന് ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടിന്റെ അധിക ചുമതല നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

നവീകരിച്ച നീലിമല പാത തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കി
കല്ലുപാകി നവീകരിച്ച നീലിമല പാത ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത പാതയിലെ കുത്തനെയുള്ള കയറ്റവും വലിയ പടിക്കെട്ടുകളും ഇതോടെ ഇല്ലാതെയായി. നീലിമല, അപ്പാച്ചിമേട് കയറ്റത്തിന്റെ ബുദ്ധിമുട്ടുകളും കുറയും. പാതയില്‍ കൈവരികളും അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സുകള്‍ കയറുന്നതിനു സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കല്ലുകള്‍ പാകിയിരിക്കുന്നത്. കര്‍ണാടകയിലെ സാദര്‍ഹള്ളി, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കല്ലുകള്‍ എത്തിച്ചിരിക്കുന്നത്.

പമ്പയില്‍ നിന്നും ശരംകുത്തിവരെ ഏഴു മീറ്റര്‍ വീതിയുള്ള 2,770 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയിലാണ് 12.10 കോടി രൂപ ചിലവില്‍ കല്ലുകള്‍ പാകിയിരിക്കുന്നത്. ഗണപതി അമ്പലത്തിന് ചുറ്റും 2.76 കോടി രൂപ ചിലവിലും കല്ലുകള്‍ പാകിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം സെക്രട്ടറി കെ. ബിജു, ഐജി പി. വിജയന്‍, ശബരിമല എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പവിത്രം ശബരിമല ശുചീകരണ പദ്ധതിക്ക് തുടക്കമായി
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശുചീകരണ യജ്ഞ പരിപാടി പവിത്രം ശബരിമലയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്നിധാനത്ത് നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് ജീവനക്കാരും വിവിധ വകുപ്പ് ജീവനക്കാരും ചേര്‍ന്ന് സന്നിധാനവും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. മണ്ഡല കാലത്ത് എല്ലാ ദിവസവും പവിത്രം ശബരിമല പദ്ധതിയുടെ ഭാഗമായി ഭക്തരെ ഏകോപിപ്പിച്ച് ശുചീകരണ യജ്ഞം നടപ്പാക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ 2023 ഡയറിയും ദേവസ്വം വകുപ്പ് മന്ത്രി പ്രകാശനം ചെയ്തു. സന്നിധാനത്തെ ദേവസ്വം ബോര്‍ഡ് ബുക്ക് സ്റ്റാളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ഡയറികള്‍ വാങ്ങാം. 200, 80 രൂപ നിരക്കില്‍ ഡയറികള്‍ ലഭ്യമാകും.

എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അയ്യപ്പഭക്തര്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഇ-ബുള്ളറ്റിന്‍
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഇ-ബുള്ളറ്റിന്‍ ‘സന്നിധാനം’ തയാറായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ദേവസ്വം വകുപ്പും ചേര്‍ന്നു തയാറാക്കിയ ഇ-ബുള്ളറ്റിന്‍ ഭക്തര്‍ക്ക് ലഭ്യമാക്കും. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ബുള്ളറ്റിന്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഇ-ബുള്ളറ്റിന്‍ പ്രകാശനം നിര്‍വഹിച്ചു.

എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തീര്‍ഥാടനത്തിന് എത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള ഇന്ററാക്ടീവ് ലിങ്കുകള്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തെ സംബന്ധിച്ച പ്രധാനപ്പെട്ട തീയതികള്‍, ശബരിമല പൂജാസമയം, ഭക്തര്‍ക്കുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍ എന്നിവ ഇ-ബുള്ളറ്റിനിലൂടെ അറിയാം. പ്രധാനപ്പെട്ട വഴിപാടുകളും അവയുടെ നിരക്കുകളും ഉണ്ട്. അയ്യപ്പ ഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിംഗിനായി ഒരുക്കിയിരിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട 12 കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഇ- ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്.

തീര്‍ഥാടകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിശദമായി ഇ- ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്നു. അയ്യപ്പസന്നിധിയില്‍ എത്തുന്നതിന് ഭക്തര്‍ ഏത് പാത ഉപയോഗിക്കണം എന്നു തുടങ്ങി, അയ്യപ്പന് കാണിക്ക എങ്ങനെ സമര്‍പ്പിക്കണം എന്നുവരെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശബരിമലയുടെ പരിശുദ്ധി നിലനിര്‍ത്താന്‍ ഭക്തര്‍ ജാഗ്രതയോടെ പാലിക്കേണ്ടുന്ന കാര്യങ്ങളും ഇ- ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്. അയ്യപ്പന്റെ പൂങ്കാവനം പ്ലാസ്റ്റിക് വിമുക്തമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇതില്‍ ഊന്നിപ്പറയുന്നു. പുണ്യ നദിയായ പമ്പ മലിനമാക്കാതെ സംരക്ഷിക്കേണ്ടത് ഭക്തരുടെ ഉത്തരവാദിത്തമാണെന്ന സന്ദേശവും ഇ- ബുള്ളറ്റിന്‍ പകര്‍ന്നു നല്‍കുന്നു.

കേരള മീഡിയ അക്കാദമി: വീഡിയോ എഡിറ്റിംഗ് കോഴ്സ്
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് നവംബര്‍ 25വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറു മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസയോഗ്യത പ്ലസ് ടു. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും.

അപേക്ഷകള്‍ ഓണ്‍ലൈനായി keralamediaacademy.org വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. ഫോണ്‍: 0484 2 422 275, 9447 607 073.

സൗജന്യ മത്സരപരീക്ഷാ പരിശീലനം
അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷന്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്എസ്എല്‍ സി /പ്ലസ് ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി പരിശീലനം ആരംഭിക്കും. നവംബര്‍ 23ന് ആരംഭിക്കുന്ന സൗജന്യ മത്സരപരീക്ഷാ ക്ലാസുകള്‍ക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 21ന് മുന്‍പായി അടൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0473 4 224 810.

പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍ നടത്തും
ലോകമണ്ണ് ദിനമായ ഡിസംബര്‍ അഞ്ചിന് ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വെട്ടിപ്പുറം ഗവ. എല്‍.പി.എസില്‍ നവംബര്‍ 26ന് രാവിലെ 9.30ന് പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍ നടത്തും. പെയിന്റിംഗ് (വാട്ടര്‍ കളര്‍ ) യു.പി വിഭാഗത്തിനും ഉപന്യാസ രചന മത്സരം എച്ച്.എസ് വിഭാഗത്തിനുമാണ് നടത്തുന്നത്. മത്സരാര്‍ഥികള്‍ 0468 2323105, 9495 117 874 എന്നീ ഫോണ്‍ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വെബ്സൈറ്റ് : [email protected].

നവകേരളം തദ്ദേശകം 2.0:
ജില്ലാതല അവലോകന യോഗം നാളെ 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നടക്കുന്ന നവകേരളം തദ്ദേശകം 2.0 ന്റെ പത്തനംതിട്ട ജില്ലാതല അവലോകന യോഗം രാവിലെ 10 ന് തിരുവല്ല ഗവ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നാളെ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയിലാണ് യോഗം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ നടപടി ; രാഹുൽ ഗാന്ധി

0
ദില്ലി : പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയിൽ...

കേജ്‌രിവാളിന് ഐക്യദാർഢ്യം ; ‘ഇന്ത്യ’ സഖ്യപാർട്ടികളുടെ റാലിക്ക് പോലീസ് അനുമതി

0
നൃൂഡൽഹി : അരവിന്ദ് കേജ്‌രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ‘ഇന്ത്യ’ സഖ്യപാർട്ടികളുടെ റാലിക്ക്...

പാലക്കാട് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ചു ; ഗുരുതരാവസ്ഥയിലെന്ന് വിവരം

0
പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ തത്ത...