സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഫോട്ടോഗ്രാഫര്‍ ഒഴിവ്
പത്തനംതിട്ട ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട് (ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നു). യോഗ്യത എസ്എസ്എല്‍സി/ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം(ഫോട്ടോ/ സ്റ്റുഡിയോ/ന്യൂസ് ഫോട്ടോ ഏജന്‍സി/ന്യൂസ്  ജേര്‍ണല്‍/ഗവ.ഓഫീസ് എന്നിവിടങ്ങളില്‍  ഫോട്ടോഗ്രാഫര്‍ ആയി), ഫോട്ടോഗ്രാഫിയിലുള്ള പരിചയം(ഡെവലപിംഗ്/എന്‍ലാര്‍ജിംഗ്/ പ്രിന്റിംഗ്). അധിക യോഗ്യത- മൂവി കാമറയിലുള്ള പരിചയം. വയസ് 18-41. ശമ്പളം- 27800-59400. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകളും  രജിസ്ട്രേഷന്‍ കാര്‍ഡുമായി സെപ്റ്റംബര്‍ ഒന്‍പതിന് അകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

മോട്ടോര്‍ തൊഴിലാളികള്‍ക്ക് ധനസഹായം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം അനുവദിച്ചു. ആദ്യഘട്ടം അനുവദിച്ച ധനസഹായത്തിന് പുറമേയാണിത്. ആദ്യഘട്ട ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവരുടെ അക്കൗണ്ടിലേക്ക് ധനസഹായം ലഭ്യമാക്കും. ഓട്ടോറിക്ഷ 91 സ്‌കീം, ഓട്ടോമൊബൈല്‍ തൊഴിലാളികള്‍ എന്നീ വിഭാഗത്തിനും ധനസഹായത്തിന് അര്‍ഹതയുണ്ട്. 2020 മാര്‍ച്ച് 28ന് ശേഷം അംഗങ്ങളായവര്‍ക്ക് 1000 രൂപയ്ക്ക് മാത്രമേ അര്‍ഹതയുള്ളൂ. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ഈ മാസം 31നകം motorworker.kmtwwfb.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കണം.

കോന്നി താലൂക്കുതല അദാലത്ത് സെപ്തംബര്‍ ഏഴിന്
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന കോന്നി താലൂക്ക്തല അദാലത്ത് സെപ്റ്റംബര്‍ ഏഴിന് നടക്കും. കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ജില്ലാ കളക്ടര്‍ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്. കോന്നി താലൂക്കിലുള്ള അപേക്ഷകര്‍ക്ക് ഇന്ന് (18) മുതല്‍ 21 വരെ കോന്നിയിലെ അക്ഷയകേന്ദ്രങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷയും അപേക്ഷകന്റെ ഫോണ്‍ നമ്പരും അക്ഷയ കേന്ദ്രം രേഖപ്പെടുത്തണം. വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ സംരംഭകന്‍ അറിയിക്കും. ഓരോ പരാതിക്കാരനും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. ജില്ലാ കളക്ടറോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുജനങ്ങള്‍ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്.

വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരന്‍ എത്താന്‍ പാടുള്ളൂ. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരവരുടെ ഓഫീസുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...