ആറന്മുള പോലീസ് സ്‌റ്റേഷന് 3 കോടി രൂപയുടെ പുതിയ കെട്ടിടം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പ്രളയത്തില്‍ തകരാറിലായ ആറന്മുള പോലീസ് സ്റ്റേഷന് പുതിയ കെട്ടിട നിര്‍മാണത്തിനു ശിലപാകി. മൂന്നു കോടി രൂപ ചെലവില്‍ എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മിക്കുന്ന പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാപോലീസ് മേധാവി കെ.ജി സൈമണിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
മൂന്നു നിലകളിലായി 9100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പഴയ പോലീസ് സ്റ്റേഷന്‍ നിലനിന്ന സ്ഥലത്തുതന്നെയാണു പുതിയ കെട്ടിടം നിര്‍മിക്കുക. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വാഹനപാര്‍ക്കിങ് സൗകര്യവും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള വിശ്രമമുറികളും ഉണ്ടാകും. പ്രളയഭീഷണി മുന്നില്‍കണ്ട് കുറേക്കൂടി ഉയര്‍ത്തിയും ഏറ്റവും സുരക്ഷിതവും മനോഹരമായുമാണു പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം നിര്‍മിക്കുന്നതെന്നും പോലീസുദ്യോഗസ്ഥരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള ശാശ്വത പരിഹാരം ഉറപ്പാക്കിയതായും വീണാ ജോര്‍ജ് എം എല്‍ എ പറഞ്ഞു.

പ്രളയസാധ്യത അതിജീവനത്തെ ഉദ്ദേശിച്ചാണു താഴത്തെ നില പാര്‍ക്കിങ്ങിനായി മാറ്റിയത്. പുതിയ കെട്ടിടനിര്‍മാണം ഉടന്‍ തുടങ്ങുമെന്നും എത്രയും പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു. എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെയാണു കാര്യങ്ങള്‍ വേഗത്തിലായതെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

ഒന്നും രണ്ടും നിലകളിലായി റിസപ്ഷന്‍, സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, എസ്എച്ച്ഒ യുടെ മുറി, കോണ്‍ഫറന്‍സ് ഹാള്‍, ശുചിമുറികള്‍, വയര്‍ലെസ് മുറി, ആയുധപ്പുര, റെക്കോര്‍ഡ്സ് റൂം, പോലീസുദ്യോഗസ്ഥര്‍ക്കു പ്രത്യേകം വിശ്രമമുറികള്‍, ഡൈനിങ്ങ് ഹാള്‍, അടുക്കള തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. പുരുഷവനിതാ ലോക്കപ്പുകള്‍, ലൈബ്രറി, ഫസ്റ്റ് എയ്ഡ് റൂം, ജിംനേഷ്യം തുടങ്ങിയ പ്രത്യേകതകളും പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു സ്വന്തം.
ആറന്മുള പോലീസ് സ്റ്റേഷന് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് പോലീസിനൊപ്പം സഹകരിച്ച എല്ലാവര്‍ക്കും നന്ദിപറയുന്നതായി ജില്ലാപോലീസ് മേധാവി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...