താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി. പെണ്‍മക്കള്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പിന്തുണ നല്‍കിയാല്‍ നയിക്കാന്‍ വലിയ സംഘം വരുമെന്നും മല പാര്‍വതി. ശ്വേതാ മേനോന്‍ തുടരുതെന്നും തിരഞ്ഞെടുപ്പ് വേണമെന്നുമാണ് ഗ്രൂപ്പിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. അമ്മയിലെ ചേരി പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് നടി ശ്വേതാ മേനോനെതിരെ പടയൊരുക്കം. പെണ്‍മക്കള്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് ശ്വേതാ മേനോന്‍ അമ്മയുടെ അധ്യക്ഷയായി തുടരണമോ അതോ തിരഞ്ഞെടുപ്പിലേക്ക് പോകണമോ എന്ന അഭിപ്രായ സര്‍വേ എടുത്തത്.

90% അംഗങ്ങളും തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെടുന്നു. 120 ഓളം അംഗങ്ങളാണ് ഗ്രൂപ്പില്‍ ഉള്ളത്. ഈ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ ശബ്ദ സന്ദേശങ്ങളാണ് പുറത്തുവന്നത്. കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്നും മുതിര്‍ന്ന രണ്ട് അംഗങ്ങളോട് താന്‍ സംസാരിച്ചു എന്നും മാലാപാര്‍വതി പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എല്ലാവരും ഒരുമിച്ച് നിന്നാല്‍ നയിക്കാന്‍ വലിയ സംഘം വരുമെന്നും മാലപാര്‍വ്വതി പറയുന്നുണ്ട്. ഉഷ ഹസീന, പൊന്നമ്മ ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പ്. എന്നാല്‍ അമ്മ അധ്യക്ഷ സ്ഥാനത്തുനിന്ന് പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് ശ്വേതാ മേനോനും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...