പനമരം പുഴയിൽ മുതല ഭീതി ; പ്രദേശവാസികൾ ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

പനമരം: വയനാട്ടിലെ പനമരം വലിയപുഴയിൽ മുതലകളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ. നട്ടുച്ചയിലും കരയിൽ കയറി മണിക്കൂറുകളോളം കിടക്കുന്ന ഭീമൻ മുതലകൾ ഭീതി പരത്തുകയാണ്. കൊറ്റില്ലം തുരുത്തിന് ചുറ്റുമായി ഇന്നലെ മാത്രം മൂന്ന് വലിയ മുതലകളെയാണ് നാട്ടുകാർ കണ്ടത്. ദേശാടനപ്പക്ഷികൾ മേഖലയിലെത്തിയതിന് പിന്നാലെയാണ് പുഴയിൽ മുതലകളെയും ചീങ്കണ്ണികളെയും കൂടുതൽ കാണാൻ തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. മുൻകാലങ്ങളിൽ മഴയും വെള്ളപ്പൊക്കവും കഴിഞ്ഞ് ജലനിരപ്പ് താഴുമ്പോഴായിരുന്നു ഇവ കരയിലേക്ക് കയറുന്നത്. എന്നാൽ ഇത്തവണ മഴക്കാലം ആരംഭിച്ചതു മുതൽ തന്നെ പനമരം, കബനി ഉൾപ്പെടെയുള്ള പുഴകളിൽ മുതലകളുടെ സാന്നിധ്യം വർധിച്ചിരിക്കുകയാണ്.

പകൽ സമയങ്ങളിൽ പുഴക്കരയിലെ മൺതിട്ടകളിൽ കയറി കിടക്കുന്ന മുതലകളും ചീങ്കണ്ണികളും ഇപ്പോൾ പനമരം വലിയപുഴ, കൊറ്റില്ലം തുരുത്ത്, കബനിയിലെ കൂടൽക്കടവ് എന്നിവിടങ്ങളിൽ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നതും പ്രജനനത്തിന് അനുയോജ്യമായ കാലാവസ്ഥയുമാണ് ഇവയുടെ എണ്ണം കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. കുഞ്ഞൻമുതൽ ഭീമൻമാർ വരെയുള്ള മുതലകൾ കരയിലേക്ക് കയറുന്നത് പതിവായതോടെ പുഴയോരത്ത് എത്തുന്നവരും മത്സ്യത്തൊഴിലാളികളും ഏറെ ജാഗ്രതയിലാണ്. പാറപോലെ അനങ്ങാതെ കിടക്കുന്ന മുതലകൾ ആളുകളുടെ സാന്നിധ്യം മനസ്സിലാക്കിയാൽ അതിവേഗം പുഴയിലേക്ക് ചാടുന്നതും നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു.

മുട്ടയിടൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായാണ് മുതലകൾ കൂടുതലായി കരയിലേക്ക് എത്തുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം പുഴകളിൽ അനിയന്ത്രിതമായി വർധിക്കുന്ന മുതലകളുടെ എണ്ണം നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...