പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം ; മുഖ്യപ്രതിക്കെതിരെ പിറ്റ് ആക്ട് ചുമത്താൻ പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താൻ പോലീസ്. കഴിഞ്ഞദിവസമാണ് തൃശൂർ കിഴക്കേ കോട്ടയിലെ പാർസൽ സർവീസ് സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ കൊറിയർ അയക്കുന്നതിനിടെ അസം സ്വദേശി പ്രജ്വല്‍ ഗോഗോയ് എന്ന 34 വയസ്സുകാരൻ അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിലേക്ക് ഉടമ വിഷ്ണു പ്രദീപിലേക്കും എത്തിയത്. അരക്കിലോളം വരുന്ന കഞ്ചാവും നാല് എംഡിഎംഎ ഗുളികളുമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്.

മുൻപും കഞ്ചാവ് കേസുകൾ ഉണ്ടെങ്കിലും തൂക്കത്തിൽ അരക്കിലോയിൽ താഴെ ആയതിനാൽ പെട്ടെന്ന് തന്നെ വിഷ്ണു പ്രദീപ് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. ഈ കേസിൽ പുറത്തിറങ്ങൽ എളുപ്പമാകാതിരിക്കാനാണ് പോലീസിന്റെ പുതിയ നീക്കം. പിറ്റ് ആക്ട് ചുമത്താൻ കോടതിയിൽ ഉടൻതന്നെ തൃശൂർ ഈസ്റ്റ് പോലീസ് അപേക്ഷ സമർപ്പിക്കും. ഇയാളോടൊപ്പം പിടിയിലായ പ്രജ്വൽ ഗോഗോയ് കാലടിയിൽ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...