Friday, April 19, 2024 10:05 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ പട്ടികജാതിയില്‍പെട്ട അര്‍ഹരായ സംരംഭകരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഭക്ഷ്യസംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍/വനിതാ സ്വയം സഹായ സംഘങ്ങള്‍ എന്നിവരെയാണ് വായ്പ നല്‍കുന്നതിനായി പരിഗണിക്കുന്നത്. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളളവരും കുറഞ്ഞത് എട്ടാംതരം പാസായിട്ടുളളവരും ആയിരിക്കണം. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെ മാത്രമേ പരിഗണിക്കുകയുളളൂ.

Lok Sabha Elections 2024 - Kerala

വായ്പയ്ക്കായി പരിഗണിക്കുന്ന അര്‍ഹരായ സംരംഭകര്‍ക്ക് മൊത്തം പദ്ധതി തുകയുടെ പരമാവധി 35 ശതമാനം വരെ വായ്പാ ബന്ധിത സബ്‌സിഡി അനുവദിക്കും. മൊത്തം പദ്ധതി തുകയില്‍ കുറഞ്ഞത് 10 ശതമാനം വരെ സംരംഭകര്‍ ഗുണഭോക്തൃ വിഹിതമായി അടയ്ക്കണം. ശേഷിക്കുന്ന തുക വായ്പയായി അനുവദിക്കും. യോഗ്യരായ സംരംഭകര്‍ക്ക് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വായ്പ അനുവദിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.താത്പര്യമുളളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ അതാത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍ : 04734 253381

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
2020-21 വര്‍ഷത്തെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് പട്ടികജാതിയില്‍പെട്ട വിദ്യാര്‍ഥികളില്‍ നിന്നും പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. 2019-20 അധ്യയന വര്‍ഷം നാല്, ഏഴ് ക്ലാസുകളില്‍ നിന്ന് വിജയിച്ച (നടപ്പു വര്‍ഷം അഞ്ച്, എട്ട് ക്ലാസുകളില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന ) എല്ലാ വിഷയങ്ങള്‍ക്കും സി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.

രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കൂടരുത്. വിദ്യാര്‍ഥിയുടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് 2019-20 ല്‍ നാലാം ക്ലാസ് / ഏഴാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച സ്‌കൂള്‍ അധികാരിയില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ഈ മാസം 31 നകം സമര്‍പ്പിക്കണം. ഫോണ്‍ : 0468 2322712, Email- [email protected].

മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം:അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ 2020-21 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2020-21 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

കുടുംബ വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ കൂടരുത്. പ്ലസ് വണ്‍, പ്ലസ്ടു പഠനത്തോടൊപ്പം പ്രമുഖ കോച്ചിംഗ് സെന്ററുകളില്‍ രണ്ട് വര്‍ഷം ദൈര്‍ഘ്യമേറിയ മെഡിക്കല്‍/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനമാണ് നല്‍കുന്നത്. നിശ്ചിത മാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം, എസ്. എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലില്‍ നിന്നും ആ സ്ഥാപനത്തിലെ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 10 നകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2322712

മസ്റ്ററിംഗ് നടത്തണം
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് പൂര്‍ത്തികരിക്കാത്ത ഗുണഭോക്താക്കള്‍ അക്ഷയാ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് പൂര്‍ത്തികരിക്കുന്നതിനും ബയോമെട്രിക്ക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്നതിനും ഈ മാസം 15 വരെ അവസരം ഉണ്ടായിരിക്കും. വിധവാ പെന്‍ഷന്‍/50 വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസിനു താഴെയുള്ള ഗുണഭോക്താക്കള്‍ പൂനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഹാജരാക്കാത്തവര്‍ക്ക് ഈ മാസം 20 വരെ സാക്ഷ്യപത്രം ഹാജരാക്കാമെന്നും ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മസ്റ്ററിംഗ് നടത്തണം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചു വരുന്ന ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്തവര്‍ ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തണം.അക്ഷയകേന്ദ്രങ്ങള്‍ മുഖേനെയുള്ള ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ഈ മാസം 12 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതല്ലയെന്നും, വിധവ പെന്‍ഷന്‍ ലഭിക്കുന്ന ഗുണേഭാക്താക്കളില്‍വില്ലേജ് ആഫീസില്‍ നിന്നും ലഭിക്കുന്ന പുനര്‍ വിവാഹിതയാകില്ലന്നുളള സാക്ഷ്യപത്രം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ സാക്ഷ്യപത്രം ഈ മാസം 12 നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്നും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ/ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതി ഒക്ടോബര്‍ 20 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സാക്ഷ്യപ്പെടുത്തിയതും, അംഗത്വ പാസുബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസുബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, യൂണിയന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍ : 0468-2327415.

മസ്റ്ററിംഗ് ചെയ്യണം
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ നാളിതുവരെ മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്തവര്‍ ഈ മാസം 15 നകം അക്ഷയകേന്ദ്രങ്ങളില്‍ നേരിട്ടെത്തി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം. വിധവാ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ തുടങ്ങിയ ഗുണഭോക്താക്കളില്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലായെന്നത് സംബന്ധിച്ച സാക്ഷ്യപത്രം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഈ മാസം 20 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.

സമയം നീട്ടി
സംസ്ഥാനത്തെ ഗവ.ഐ.ടി.ഐകളിലേക്ക് 2020 ഓഗസ്റ്റ് അഡ്മിഷന് അപേക്ഷിച്ചിട്ടുളളവര്‍ ട്രേഡ് ചോയിസ് രേഖപ്പെടുത്തുന്നതിനുളള അവസാന തീയതി ഒക്ടോബര്‍ എട്ട് വരെ ദീര്‍ഘിപ്പിച്ചു. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ  0468 2259952 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം.

ഓണ്‍ലൈന്‍ പരിശീലനം
വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുളള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 30 മുതല്‍ 50 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍: 9446416570, 9747601956.

ഹ്രസ്വകാല ഓണ്‍ലൈന്‍ പരിശീലനം
ഇംഗ്ലീഷ് അനായാസം സംസാരിക്കുന്നതിനും, കംപ്യൂട്ടര്‍ പരിജ്ഞാനം ലഭിക്കുന്നതിനും, വ്യക്തിത്വ വികസനത്തിനും , അഭിമുഖങ്ങള്‍ ആത്മവിശ്വാസത്തോടെ സധൈര്യം നേരിടുവാനും 18 വയസിന് മുകളിലുളള പ്ലസ്ടു പാസായ വനിതകള്‍ക്കായി 750 രൂപ ഫീസ് നിരക്കില്‍ 25 ദിവസത്തെ (50 മണിക്കൂര്‍) 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സോടുകൂടിയ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഉടന്‍ ആരംഭിക്കുന്ന ഈ കോഴ്‌സുകളിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ ‘റീച്ച് ‘തിരുവനന്തപുരം അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് 0471-2365445, 9496015051, 9496015002. Web: www.reach.org.in, Email: [email protected].

ടെണ്ടര്‍ ക്ഷണിച്ചു
പത്തനംതിട്ട റാന്നി അഡീഷണല്‍ പെരുനാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാകുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12 ന് ഉച്ച്യ്ക്ക് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പെരുനാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04735 241440, 8281999128.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി

0
പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി....

കാട്ടുപന്നിയും എലിയും കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു ; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു

0
പത്തനംതിട്ട : കാട്ടുപന്നിയും എലിയും  കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. ഇവരുടെ അതിക്രമം...

ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം, റെക്കോഡ് പോളിംഗ് രേഖപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു :...

0
ഡൽഹി: 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍...

കോന്നിയില്‍ ഓടയിൽ വീണ പശുവിനെ അഗ്നിരക്ഷസേന രക്ഷപെടുത്തി

0
കോന്നി : ഓടയിൽ വീണ പശുവിനെ കോന്നി അഗ്നി രക്ഷ സേന...