24.6 C
Pathanāmthitta
Sunday, November 29, 2020 10:25 pm
Advertisment

വെച്ചൂച്ചിറ പോളിടെക്‌നിക്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 12ന് മുഖ്യമന്ത്രി നിര്‍വഹിക്കും

റാന്നി : വെച്ചൂച്ചിറ പോളിടെക്‌നിക്കിന് പുതിയ കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു. പോളിടെക്‌നിക്കിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുമെന്ന് രാജു ഏബ്രഹാം എം എല്‍എ അറിയിച്ചു. മൂന്ന് നിലകളിലായി നടുമുറ്റം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് മനോഹരമായ പോളിടെക്‌നിക് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. ഇവയ്‌ക്കെല്ലാം കൂടി 15 കോടി രൂപയോളമാണ് ആകെ വിനിയോഗിച്ചത്.

Advertisement

1998ല്‍ പ്രവര്‍ത്തനമാരംഭിച്ച പോളിടെക്‌നിക്ക് ഇതുവരെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നത്. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, ബയോമെഡിക്കല്‍ എന്നിങ്ങനെ മൂന്ന് കോഴ്‌സുകളാണ് ഇവിടെ ഉള്ളത്. 540 കുട്ടികള്‍ പഠനം നടത്തുന്നു. വെച്ചുച്ചിറ എക്‌സ് സര്‍വീസ്‌മെന്‍ സൊസൈറ്റിയുടെ എട്ട് ഏക്കര്‍ സ്ഥലവും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ രണ്ട് എക്കര്‍ സ്ഥലവുമാണ് പോളിടെക്‌നിക്കിനായി വിട്ടു നല്‍കിയിരിക്കുന്നത്.

പുതിയ കോളജ് കെട്ടിടത്തിന് 5140 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണുള്ളത്. ഫര്‍ണിഷിംഗും ഫര്‍ണിച്ചറുകളും എല്ലാം ക്രമീകരിച്ചു. പെരുന്തേനരുവി ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നാണ് ഇവിടെ ജല ലഭ്യത ഉറപ്പാക്കിയിരിക്കുന്നത്. പുതിയ വര്‍ക്ക്‌ഷോപ്പ്, കാന്റീന്‍, ഡ്രോയിംഗ് ഹാള്‍ എന്നിവയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ക​ര്‍​ഷ​ക​ര്‍ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന മോ​ദി ഭ​ര​ണ​കൂ​ടം തീ​ക്ക​ളി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം:  ക​ന​ത്ത മ​ഞ്ഞി​ലും ത​ണു​പ്പി​ലും രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന മോ​ദി ഭ​ര​ണ​കൂ​ടം തീ​ക്ക​ളി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ഉ​മ്മ​ന്‍ ചാ​ണ്ടി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രാ​ണ് ഡ​ല്‍​ഹി​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ്,...

തടസ്സങ്ങള്‍ നീങ്ങി ; പുതിയ നിയമം കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങൾ നല്‍കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്തിയുടെ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയായിരുന്നു പരാമർശം. ഇന്ത്യയിലെ കർഷകരെ നിയമ നിർമ്മാണം ശാക്തീകരിച്ചുവെന്നും കർഷകർക്ക് സഹായകരാമായി കാർഷിക നിയമങ്ങൾ...

കോന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി തിരക്കിലാണ് ; മൂന്ന് തെങ്ങില്‍ക്കൂടി കയറുവാനുണ്ട്….

കോന്നി : കോന്നിയിലെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി തിരക്കിലാണ്. കാരണം മൂന്ന് തെങ്ങില്‍ക്കൂടി കയറുവാനുണ്ട് പതിനെട്ടാം വാർഡിലെ സാരഥി മേപ്പുറത്ത് വീട്ടിൽ ബാലചന്ദ്രന്. ബാലചന്ദ്രൻ ഇരുപത്തഞ്ച് വർഷത്തോളമായി തന്റെ തൊഴിൽ സ്വീകരിച്ചിട്ട്. തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലും...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ കൊവിഡ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ കൊവിഡ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഡ്യൂട്ടിയിലുള്ളവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും പരിശോധിക്കണം. കലക്ടറേറ്റുകളിലും ജില്ലാ ഓഫീസുകളിലും പരിശോധിക്കാന്‍ സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ലക്ഷണങ്ങളുള്ളവരെ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കണം. ലക്ഷണങ്ങളുള്ളവര്‍...
Advertisment