സ്‌കോള്‍ -കേരള; പ്ലസ് വണ്‍ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു
സ്‌കോള്‍ -കേരള മുഖേന 2020-22 ബാച്ചിലേക്കുളള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാം വര്‍ഷ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാനുളള സമയം ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ ഈ മാസം 23 വരെയും 60 രൂപ പിഴയോടെ ഈ മാസം 30 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസട്രേഷനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗം അയച്ചു തരണം.ഫോണ്‍ : 0471 2342950, 2342271, 2342369.
ലേലം
കെ.ഐ.പി അഞ്ചാം ബറ്റാലിയന്റെ അധീനതയിലുളളതും കാലഹരണപ്പെട്ടതുമായ രണ്ട് അംബാസിഡര്‍ കാറുകള്‍, രണ്ട് മഹീന്ദ്ര ജീപ്പുകള്‍, നാല് ബസുകള്‍ തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ ഈ മാസം 18 ന് രാവിലെ 11 ന് കേരളാ ആംഡ് പോലീസ് ബറ്റാലിയന്‍ വി ഡിറ്റാച്ച്‌മെന്റ് മണിയാര്‍ ക്യാമ്പില്‍ ലേലം നടക്കും. ഫോണ്‍: 04869 233072. ഇ മെയില്‍- [email protected].
വാഹന ലേലം
സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന്റെ (2009 മോഡല്‍ ടാറ്റാ സുമോ) ലേലം നടക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് 12 നകം. സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ അന്നേ ദിവസം ഉച്ചക്ക് 2.30 ന് ലേലം നടക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0469-2600167, ഇ മെയില്‍- [email protected].
പി.എസ്.സി അഭിമുഖം
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് എല്‍.പി.എസ്)കാറ്റഗറി നമ്പര്‍ 622/19 തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥിക്ക് പി.എസ്.സി യുടെ എറണാകുളം മേഖലാ ഓഫീസില്‍ ഈ മാസം 20 ന് അഭിമുഖം നടക്കും. വണ്‍ ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന് സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവര കുറിപ്പ് സഹിതം ഹാജരാകണം.
പുനര്‍ലേലം
ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കോമ്പൗണ്ടിലുളള ആഞ്ഞിലി, പ്ലാവ്, മാവ്,പന, ഉണങ്ങിയ വയണ എന്നീ മരങ്ങള്‍ ഈ മാസം 17 ന് രാവിലെ 11 ന് അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റ ഓഫീസില്‍ പുനര്‍ പരസ്യലേലം നടക്കും. പുനര്‍ ക്വട്ടേഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സീല്‍ ചെയ്ത കവറില്‍ ഈ മാസം 17 ന് രാവിലെ 10.30 ന് മുമ്പായി ക്വട്ടേഷന്‍ ഓഫീസില്‍ എത്തിക്കേണ്ടതും നിരതദ്രവ്യമായി 2800 രൂപയുടെ ഡി.ഡി പ്രിന്‍സിപ്പലിന്റെ പേരില്‍ എടുത്തത് ഒപ്പം വെക്കണം. വെബ്‌സൈറ്റ്- gghssadoor.wordpress.com , ഇ മെയില്‍- [email protected].
പോളിടെക്‌നിക്ക് പ്രവേശനം
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക്കില്‍ പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി എല്ലാ അസല്‍ രേഖകള്‍, ടി.സി, കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടക്കാനുള്ള ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ്, പി.ടി.എ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോളജ് പ്രന്‍സിപ്പല്‍ അറിയിച്ചു. ഈ മാസം 16ന് ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് എന്നീ ബ്രാഞ്ചുകാരും, 17ന് സിവില്‍, ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് എന്നീ ബ്രാഞ്ചുകാരും 18, 19 ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകാരും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം മൂന്നുവരെ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495204101, www.gpcvennikulam.ac.in