മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍. വ്യ​ക്ത​മാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് പ​റ​യു​ന്ന​തെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇദ്ദേഹത്തിന്റെ ജീ​വ​ന്‍ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ഉത്തരവാദിത്തമാണെന്ന് ​സു​രേ​ന്ദ്ര​ന്‍ പ്രസ്താവിച്ചു.

മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും എല്ലാ രഹസ്യങ്ങളും അറിയുന്ന അദ്ദേഹത്തിന് വേണ്ട സുരക്ഷ ഒരുക്കണമെന്നും ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ നാലരവർഷക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ഈ അഴിമതികളെ പറ്റി എല്ലാം അറിയുന്ന രണ്ട് പേരാണ് സി.എം രവീന്ദ്രനും പൊളിറ്റിക്കൽ സെക്രട്ടറി ദിനേശൻ പുത്തലത്തും. സി.എം രവീന്ദ്രനെ ദേശീയ ഏജൻസികൾ ചോദ്യം ചെയ്താൽ പല രഹസ്യങ്ങളും പുറത്താകും. അത് സർക്കാരിനെയും മുഖ്യമന്ത്രിയേയും ബാധിക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. രവീന്ദ്രൻ ചില ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് മനസിലാക്കാനാവുന്നത്. അദ്ദേഹത്തിന്റെ കൊവിഡ് റിസൽട്ടിന്റെ കാര്യത്തിൽ തന്നെ ചില സംശയങ്ങളുണ്ട്. പൊതുജനങ്ങളും മാദ്ധ്യമങ്ങളും ഈ കാര്യത്തിൽ ജാ​ഗ്രത കാണിക്കണം. സി.പി.എമ്മും മുഖ്യമന്ത്രിയും എന്തും ചെയ്യാൻ മടിയില്ലാത്തവരാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മയക്കുമരുന്ന്- കള്ളപ്പണ കേസിൽ പാർട്ടി സെക്രട്ടറിയുടെ മകൻ പ്രതിയായതോടെ സർക്കാരിന്റെയും സി.പി.എമ്മിന്റെയും അവസ്ഥ പരിതാപകരമായി കഴിഞ്ഞു. യു.ഡി.എഫിന്റെ എം.എൽ.എ ജയിലിലാവുകയും പല നേതാക്കളുടെയും അഴിമതി പുറത്തുവരുകയും ചെയ്തതോടെ ഭരണപക്ഷവും പ്രതിപക്ഷവും സമാന സ്വഭാവമുള്ള മുന്നണികളായി മാറി. സ്വർണ്ണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സെക്രട്ടറിയേറ്റിലെ പ്രൊട്ടോകോൾ വിഭാ​ഗത്തിലെ തീവെപ്പ് സംഭവത്തിലെ ഫോറൻസിക് പരിശോധനഫലം മുഖ്യമന്ത്രി അട്ടിമറിക്കുകയാണ്. ഫോറൻസിക് പരിശോധന ശാസ്ത്രീയമല്ലെങ്കിൽ പിന്നെ എന്ത് പരിശോധനയാണ് നടത്തേണ്ടത്? ലോകം മുഴുവൻ അം​ഗീകരിച്ച ശാസ്ത്രീയമായ അന്വേഷണ സംവിധാനത്തെ തള്ളുന്നത് തീവെപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

പ്രധാനമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ബീഹാറിലെയും രാജ്യമാകെ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും ഫലം തെളിയിക്കുന്നത്. കൊവിഡ് കാലത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പാക്കിയ ജനക്ഷേമനയങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ജാതി രാഷ്ട്രീയത്തെ മറികടന്ന് ബി.ജെ.പിക്ക് വൻ നേട്ടമുണ്ടാക്കി കൊടുത്തത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിലും ബം​ഗാളിലും ബി.ജെ.പി ഭരണം നേടും. തദ്ദേശ തിരഞ്ഞെടുപ്പ് അതിനുള്ള അടിത്തറ പാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...