സെര്‍വര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒ.പി/ഐ.പി കൗണ്ടറുകളില്‍ സെര്‍വര്‍ സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സാമ്പത്തിക ടെന്‍ഡറും, സാങ്കേതിക ടെന്‍ഡറും പ്രത്യേകം കവറുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രിയുടെ ഓഫീസില്‍ നിന്നും പ്രവൃത്തിദിനങ്ങളില്‍ അറിയാം. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 30 ന് രാവിലെ 11 ന്. ഫോണ്‍ : 0468 2222364.
സിവില്‍ എക്‌സൈസ് ഓഫീസര്‍: കായികക്ഷമതാ പരീക്ഷ 25ന്
പത്തനംതിട്ട ജില്ലയില്‍ എക്‌സൈ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍സിഎ എസ്‌ഐയുസി-എന്‍) (കാറ്റഗറി നമ്പര്‍ 064/18) തസ്തികയുടെ 03/03/2020 തീയതില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി നവംബര്‍ 25 ന് കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും രാവിലെ ആറു മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികളെ മാത്രമേ ടെസ്റ്റിന് പങ്കെടുപ്പിക്കൂ. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശാധിക്കുക.ഫോണ്‍: 0468 2222665.
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ബൊലേറോ വാഹനത്തിന്റെ നാല് ടയറുകള്‍ വാങ്ങുന്നതിനായി അര്‍ഹമായ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 23 ന് വൈകിട്ട് മൂന്നിന് മുന്‍പ്. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നിന്നും പ്രവൃത്തിദിനങ്ങളില്‍ അറിയാം.
അളവുതൂക്ക ഉപകരണങ്ങള്‍ 30നകം മുദ്ര പതിക്കണം
2020 എ, ബി ക്വാര്‍ട്ടറുകളില്‍ പുന:പരിശോധന നടത്തി മുദ്ര വയ്ക്കലിന് വിധേയമാക്കേണ്ടിയിരുന്ന ഓട്ടോ ഫെയര്‍ മീറ്റര്‍ ഉള്‍പ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങള്‍ അധിക ഫീസ്, പിഴ എന്നിവ ഇല്ലാതെ ഈ മാസം നകം മുദ്ര പതിക്കണമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. അതാത് താലൂക്കിലുള്ള ലീഗല്‍ മെട്രോളജി ഓഫീസുമായി ബന്ധപ്പെട്ട് തീയതി, സമയം എന്നിവ അനുവദിച്ച് വാങ്ങിക്കുകയും കൃത്യ സമയത്തുതന്നെ അവ ഹാജരാക്കുകയും വേണം. ലീഗല്‍ മെട്രോളജി താലൂക്ക് ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍ : കോഴഞ്ചേരി – 0468 2322853, റാന്നി – 0473 5223194, അടൂര്‍ – 0473 4221749, തിരുവല്ല – 0469 2636525, മല്ലപ്പള്ളി – 0469 2785064, കോന്നി – 0468 2341213
അളവു തൂക്ക ഉപകരണങ്ങളും ഓട്ടോ ഫെയര്‍ മീറ്ററുകളും മുദ്ര പതിപ്പിക്കണം
കോഴഞ്ചേരി താലൂക്കിന്റെ പരിധിയില്‍ വരുന്ന 2020 ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലയളവിലെ മുദ്ര ചെയ്യേണ്ടിയിരുന്ന അളവുതൂക്ക ഉപകരണങ്ങളും, ഓട്ടോറിക്ഷാ മീറ്ററുകളും ഈ മാസം 30നകം മുദ്ര ചെയ്യണമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍ മുഖേന ബുക്ക് ചെയ്തുവേണം ഉപകരണങ്ങള്‍ ഹാജരാക്കുവാന്‍. വൈകിയാല്‍ ഇതിന് പിഴ ഒടുക്കേണ്ടി വരും. ഫോണ്‍ : 0468 2322853.
ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
പട്ടികജാതി – പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്.
2019 ആഗസ്റ്റ് 16 മുതല്‍ 2020 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടുകളും പ്രോഗ്രാമുകളുമാണ് അവാര്‍ഡിന് പരിഗണിക്കുക. അച്ചടി മാധ്യമങ്ങളിലെ വാര്‍ത്ത/ ഫീച്ചര്‍/ പരമ്പര എന്നിവയുടെ അഞ്ച് പകര്‍പ്പുകള്‍ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം നല്‍കണം. ദൃശ്യ മാധ്യമങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ ന്യൂസ് സ്റ്റോറിയോ, കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈര്‍ഘ്യമുള്ള വാര്‍ത്താധിഷ്ഠിത പരിപാടിയോ, ഡോക്യുമെന്ററിയോ ആയിരിക്കണം. ഡി.വി.ഡി ഫോര്‍മാറ്റിലുള്ള എന്‍ട്രി (അഞ്ച് കോപ്പികള്‍), ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എന്‍ട്രിയെക്കുറിച്ചുള്ള ലഘുവിവരണം, അപേക്ഷകരുടെ ഫോണ്‍ നമ്പര്‍, ഫോട്ടോ (ഒരു കോപ്പി) എന്നിവ സഹിതം ലഭിക്കണം.
ശ്രാവ്യ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാര്‍ഡിന് പരിഗണിക്കും. എന്‍ട്രികള്‍ സി.ഡി യിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം നല്‍കണം. എന്‍ട്രികള്‍ നവംബര്‍ 25 വരെ സ്വീകരിക്കും. ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതിവികസന വകുപ്പ്, അയ്യങ്കാളിഭവന്‍, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയക്കണം. വിജ്ഞാപനം www.scdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471-2315375, 9446771177.
തീര്‍ഥാടന പാതയില്‍ കന്നുകാലികളെ മേയാന്‍ വിടുന്നത് നിരോധിച്ചു
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട പെരുനാട് മഠത്തുംമൂഴി ജംഗ്ഷന്‍ മുതല്‍ അട്ടത്തോട് വരെയുള്ള തീര്‍ഥാടന പാതയില്‍ കന്നുകാലികളേയും ആട് മാടുകളേയും അലക്ഷ്യമായി മേയാന്‍ വിടുന്നത് തീര്‍ഥാടന കാലയിളവില്‍ കര്‍ശനമായി നിരോധിച്ചതായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. നിരോധനം ലംഘിക്കുന്ന കാലികളുടെ ഉടമകളില്‍നിന്ന് പിഴ ഈടാക്കും.