ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കടവുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരത്തിന് നവംബര്‍ 25ന് മുന്‍പ് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
വോളന്റിയര്‍മാരുടെ പാനല്‍ തയാറാക്കുന്നു
കോവിഡ് മുക്തരായവരും രോഗമുക്തിക്കു ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരുമായ 60 വയസില്‍ താഴെ പ്രായമുള്ള പുരുഷ വോളന്റിയര്‍മാരുടെ പാനല്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തയാറാക്കുന്നു. വോളന്റിയര്‍മാരെ ആവശ്യാനുസരണം ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കും. കോവിഡ് പശ്ചാത്തലത്തില്‍ എടുക്കേണ്ട കരുതലുകള്‍ സംബന്ധിച്ച് വോളന്റിയര്‍മാര്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കണം. താല്‍പര്യമുള്ളവര്‍ കോവിഡ് മുക്തരാണെന്ന രേഖയും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും സഹിതം ദേവസ്വം കമ്മീഷണര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ നവംബര്‍ 30ന് അകം സമ്മതപത്രം ലഭിക്കത്തക്ക വിധം അപേക്ഷ അയയ്ക്കണം.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ അടൂരുളള നോളജ് സെന്ററില്‍ നടത്തിവരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡി.സി.എ (ആറ് മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി (മൂന്ന് മാസം) എന്നീ കോഴിസുകളിലേക്ക് അപേക്ഷിക്കാം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് ഡി.സി.എ (ആറ് മാസം) കോഴ്സിന് 25 ശതമാനം ഫീസ് ഇളവ് നേടാം. അഡ്മിഷന്‍ നേടുന്നതിനായി 9526229998, 8547632016 എന്നീ ഫോണ്‍ നമ്പറുകളിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടാം.
സ്പോട്ട് അഡ്മിഷന്‍
മെഴുവേലി ഇലവുംതിട്ട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഐ.ടി.ഐ (വനിത) യില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ആരംഭിച്ച ഫാഷന്‍ ഡിസൈന്‍ ടോക്നോളജി (ഒരു വര്‍ഷം) ട്രേഡില്‍ ഒഴിവുളള ഏതാനും സീറ്റിലേക്ക് ഈ മാസം 23 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി വിജയിച്ച സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐ യില്‍ ഹാജരാകണം. ഫോണ്‍ : 0468 2259952, 9446113670, 9447139847.