ഇന്റര്‍വ്യൂ മാറ്റി വെച്ചു
ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂലൈ 15ന് നടത്താനിരുന്ന ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ്-രണ്ട് തസ്തികയിലെ ഇന്റര്‍വ്യൂ മാറ്റി വെച്ചു. പുതുക്കിയ തീയതി ഉദ്യോഗാര്‍ഥികളെ പിന്നീട് അറിയിക്കും.
ടെലിവിഷന്‍ ജേണലിസം കോഴ്‌സ്
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിംഗ് എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ഓണ്‍ലൈന്‍ പഠന സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 8137969292. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014.
ഇന്റര്‍വ്യു മാറ്റി വെച്ചു
പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറിന്റെ (ജനറല്‍) നിയന്ത്രണത്തില്‍ കോന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫീസില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 15ന് പത്തനംതിട്ട സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചു.
ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍
കോന്നി താലൂക്ക് ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡാറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു, കമ്പ്യൂട്ടര്‍പരിജ്ഞാനം. നിര്‍ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം ബയോഡേറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ജൂലൈ 15 മുതല്‍ 20 വരെയുള്ള കാലയളവിന് ഉള്ളില്‍ ഇമെയില്‍(മെയില്‍ ഐഡി [email protected] ) ചെയ്യണം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് പിന്നീട് ക്ഷണിക്കും. ഫോണ്‍: 0468 2243460.
ഇന്റര്‍വ്യു മാറ്റി വച്ചു
കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ലിസ്റ്റില്‍ നിന്ന് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 15ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വെച്ചു.