ഹൈന്ദവ ക്ഷേത്രങ്ങളെയും പാരമ്പര്യങ്ങളെയും തകർക്കാനുള്ള ഭരണകൂട നീക്കത്തിനെതിരേയുള്ള താക്കീതാണ് സുപ്രീം കോടതി വിധി ; പി.ജി. ശശികുമാര വർമ്മ

For full experience, Download our mobile application:
Get it on Google Play

പന്തളം  : മതേതരത്വത്തിന്റെ  പേരിൽ ഹിന്ദു ക്ഷേത്രങ്ങളെ തകർക്കാനുള്ള ഭരണകൂടത്തിന്റെ  നീക്കത്തിനെതിരായ വിധിയാണ് പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായതെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ്  പി.ജി.ശശികുമാര വർമ്മ.

മുൻ രാജകുടുംബാംഗങ്ങൾ ഇന്ത്യാ ഗവൺമെണ്ടുമായി ഒപ്പ് വെച്ച കവനെന്റ്കൾക്ക് നിയമസാധുത ഉണ്ടെന്ന് കൂടിയാണ് സുപ്രീം കോടതി വിധിയിലൂടെ വെളിവായതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പഴയത് പോലെ നിലനിൽക്കുമെന്നും വിധി ഓർമ്മിപ്പിക്കുന്നതായി ശശികുമാര വർമ്മ പറഞ്ഞു.

ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികൾക്കായിരിക്കണം എന്ന ദീർഘകാലമായ ആവശ്യത്തിനും കോടതി വിധിയിലൂടെ അംഗീകാരമായി. കഴിഞ്ഞ കുറെ നാളുകളായി ക്ഷേത്ര വിശ്വാസികളോട് ശത്രുതാ മനോഭാവം പുലർത്തുന്ന സർക്കാർ സമീപനത്തിന് ഈ വിധിയിലുടെ മാറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയ അതിപ്രസരം വർദ്ധിച്ചതോടെ ക്ഷേത്രങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഉണ്ടായ കോടതി വിധി സ്വാഗതാർഹമാണ്.

ക്ഷേത്രാചാരങ്ങളിൽ അജ്ഞതയുള്ളവരാണ് പലപ്പോഴും ഭരണ നേതൃത്വത്തിൽ എത്തുന്നത്. ഇക്കൂട്ടർ രാഷ്ട്രീയ ലാഭം മാത്രം നോക്കി ഭരണം നടത്തി ഭക്തജനങ്ങളെ വെല്ലുവിളിക്കുകയാണ്‌. ഇപ്പോഴത്തെ സുപ്രീം കോടതി വിധി കോടതിയിൽ നിലവിലുള്ള ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ട പല കേസുകൾക്കും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...