Monday, July 7, 2025 11:46 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പ്രസംഗ മത്സരം
2021 ജനുവരി 12 ലെ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം നടത്തും. അഞ്ച് മിനിട്ടാണ് സമയം. വിഷയം അഞ്ച മിനിട്ട് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് ബയോഡേറ്റ സഹിതം അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31 ന് വൈകിട്ട് അഞ്ചിന് മുന്‍പ്.
വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഫോണ്‍- 0471 2308630, 8086987262, ഇ മെയില്‍- [email protected]

റാങ്ക് ലിസ്റ്റ്
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്(പാര്‍ട്ട് 1-ഡറക്ട്)(കാറ്റഗറി നമ്പര്‍.280/2018), ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്(ബൈ ട്രാന്‍ഫര്‍)(കാറ്റഗറി നമ്പര്‍.281/2018) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഗസ്റ്റ് ലക്ചറര്‍ നിയമനം
ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മലയാളം, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും വയസും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 31 ന് ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം. മലയാളം വിഭാഗക്കാര്‍ രാവിലെ 10 നും ഇംഗ്ലീഷ് വിഭാഗക്കാര്‍ രാവിലെ 11 നും ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0468 2263636. ഇ-മെയില്‍ [email protected]

മാലിന്യ ശേഖരണം
കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം ഈ മാസം 31 മുതല്‍ കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേന പുനരാരംഭിക്കും. എല്ലാ വീടുകളിലുമുളള പ്ലാസ്റ്റിക്, ഇ-വേസ്റ്റ് എന്നിവ ശേഖരിച്ച് നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി 50 രൂപ വീതം യൂസര്‍ഫീസ് നല്‍കണം. പ്ലാസ്റ്റിക്, ഇ-വേസ്റ്റ് എന്നിവ ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കി മാലിന്യനിര്‍മാര്‍ജന യജ്ഞത്തില്‍ പങ്കാളികളാകണമെന്നും യൂസര്‍ ഫീസ് നല്‍കാത്തവര്‍ക്ക് മേലില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നുളള യാതൊരു സേവനങ്ങളും ലഭിക്കുകയില്ലെന്നും കൊറ്റനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0469 2773253.

ജീവനി അപ്രന്റീസ് നിയമനം
ഇലന്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 31 ന് ഉച്ചയ്ക്ക് 12 ന് നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 0468 2263636

ഓട്ടിസം സെന്ററുകളിലേക്ക് ആയമാര്‍; കൂടിക്കാഴ്ച 30ന്
പന്തളം, ആറന്‍മുള, കോഴഞ്ചേരി, പുല്ലാട്, വെണ്ണിക്കുളം, മല്ലപ്പള്ളി, പത്തനംതിട്ട, തിരുവല്ല തുടങ്ങിയ ബി.ആര്‍.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററുകളിലേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ആയമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ( ഡിസംബര്‍ 30 ബുധന്‍) രാവിലെ 11ന് സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ നടക്കും. പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടിയുടെ മാതാവ്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, തദ്ദേശീയര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0469 2600167.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...

ആറന്മുള വള്ളസദ്യ : അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉത്രട്ടാതി ജലമേള എന്നിവയ്ക്ക് അടിസ്ഥാന...