Sunday, July 6, 2025 1:46 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മൃഗ ക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ജന്തുക്ഷേമ പ്രവര്‍ത്തന മികവിന് മൃഗസംരക്ഷണവകുപ്പ് നല്‍കി വരുന്ന മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വളര്‍ത്തുമൃഗങ്ങള്‍, വന്യമൃഗ സമ്പത്ത്, തെരുവു മൃഗങ്ങള്‍ എന്നിവയുടെ ക്ഷേമം, രോഗനിയന്ത്രണം തുടങ്ങിയവയില്‍ സജീവ ഇടപെടലുകള്‍ നടത്തി വരുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപേക്ഷിക്കാം. 10000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രവര്‍ത്തന വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, പത്തനംതിട്ട,689 645 എന്ന വിലാസത്തില്‍ ഈ മാസം 27 ന് ഉച്ചക്ക് രണ്ടിന് മുമ്പ് ലഭിക്കണം. ഫോണ്‍ 9447563937.

ജോലി ഒഴിവ്
കുടുംബശ്രീ ബോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. മാര്‍ക്കറ്റിംഗ്എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അഞ്ച് ഒഴിവാണുളളത്. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും മാര്‍ക്കറ്റിംഗ് രംഗത്ത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായപരിധി 05.01.2020 ന് 30വയസ് കഴിയാന്‍ പാടില്ല. വേതനം 20000രൂപ. ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് രണ്ട് ഒഴിവാണുള്ളത്. യോഗ്യത പ്ലസ്ടു. ബ്രോയിലര്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണ. പ്രായപരിധി 05.01.2020 ന് 35 വയസ് കഴിയാന്‍ പാടില്ല. വേതനം 15000 രൂപ. ബയോഡേറ്റ ഈ മാസം 27 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട, 689645 എന്ന ഓഫീസ് അഡ്രസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷാ
ഫോം www.keralachicken.org.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0468 2221807

ഭാഗ്യക്കുറി ക്ഷേമനിധി: അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം
ഭാഗ്യക്കുറി ക്ഷേമനിധിയില്‍ 2019 ജനുവരി മുതല്‍ അംശദായ അടവ് മുടങ്ങിയതു മൂലം അംഗത്വം റദ്ദായവര്‍ക്ക് 2021 ഫെബ്രുവരി 28 വരെ അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം. അംശദായ കുടിശിക പിഴ സഹിതം ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാന്‍ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ടിക്കറ്റ് വില്‍പന നടത്തിയതിന്റെ രേഖകള്‍ (പ്രതിമാസം 25000 രൂപ) എന്നിവ സഹിതം അംഗം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ക്ക് മുന്‍പാകെ നേരിട്ട് ഹാജരാകണം. ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ്, ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കുള്ള അപേക്ഷ 2021 ഫെബ്രുവരി 15 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍നിന്ന് ലഭ്യമാകുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 – 2222709.

ഡിസിഎ കോഴ്സ് പ്രവേശന തീയതികള്‍ നീട്ടി
സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ് ആറാം ബാച്ച് രജിസ്ട്രേഷന്‍ തീയതി പിഴ കൂടാതെ ഫെബ്രുവരി 12 വരെയും 60 രൂപ പിഴയോടെ 19 വരെയും നീട്ടിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0471-2342950, 2342271, 2342369.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...