സി.എസ്‌.ഐ മധ്യകേരള മഹായിടവകയുടെ പുതിയ ബിഷപ്പായി പത്തനംതിട്ട പുന്നക്കാട് സ്വദേശി റവ. സാബു കെ.ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.എസ്‌.ഐ സഭയ്ക്ക് പുതിയ ബിഷപ്പ്. റവ. ഡോ. സാബു കെ.ചെറിയാനെ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് അധ്യക്ഷനായി നിയമിച്ചു. സ്ഥാനാരോഹണം തിങ്കളാഴ്ച കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കും.

അധ്യക്ഷനായിരുന്ന തോമസ് കെ.ഉമ്മന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഫാദര്‍ സാബു കെ.ചെറിയാനെ ബിഷപ്പായി നിയമിച്ചത്. ബിഷപ് പാനല്‍ തെരഞ്ഞെടുപ്പില്‍ ഫാദര്‍ സാബു കെ.ചെറിയാനും ഫാദര്‍ നെല്‍സണ്‍ ചാക്കോയുമാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്. സഭാ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ അധ്യക്ഷതയില്‍ സി.എസ്‌.ഐ ബിഷപ്പ് സെലക്ഷന്‍ കമ്മിറ്റി ചെന്നൈ ആസ്ഥാനത്ത് യോഗം ചേര്‍ന്ന് ഫാദര്‍ സാബു.കെ.ചെറിയാനെ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് അധ്യക്ഷനായി നിയമിക്കുകയായിരുന്നു. പുതിയ ചുമതല ദൈവനിയോഗമെന്നും വിവിധ സഭകളുടെ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും നിയുക്ത ബിഷപ്പ് പറഞ്ഞു.

പത്തനംതിട്ട പുന്നക്കാട് സ്വദേശിയായ റവ. സാബു കെ.ചെറിയാന്‍ തോലശേരി ഇടവക വികാരിയായിരിക്കെയാണ് മഹായിടവകയുടെ അധ്യക്ഷനാകുന്നത്. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അംഗം, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ഗവേണിംഗ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ആന്ധ്രയിലെ കരിംനഗര്‍ രൂപതയില്‍ സേവനമനുഷ്ഠിച്ച കാലത്ത് തൊഴിലാളി സമരങ്ങള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്ത അദ്ദേഹം സിഎസ്‌ഐ സഭയുടെ അവിടുത്തെ ആദ്യ ഇടവക വികാരി കൂടിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...