Tuesday, April 30, 2024 1:39 am

പതിനെട്ടു പടികളെയും സാക്ഷിയാക്കി ആലങ്ങാട് യോഗത്തിന്റെ ശീവേലി

For full experience, Download our mobile application:
Get it on Google Play

ശബരിമല : കര്‍പ്പൂര ദീപപ്രഭയാല്‍ ജ്വലിച്ചുനിന്ന പതിനെട്ടുപടികളെയും സാക്ഷിയാക്കി അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം നടത്തിയ ശീവേലി സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് അവര്‍ ഭക്തിയുടെ നെറുകയില്‍ ചുവടുകള്‍ വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ നിന്നും പൂജിച്ച് വാങ്ങിയ ഗോളകയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന തിടമ്പും ചാര്‍ത്തിയാണ് ശീവേലി നടത്തിയത്.

മണിമണ്ഡപത്തില്‍ നിന്ന് അജിത്ത് കുമാര്‍, ജയകുമാര്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു മാളികപ്പുറത്തെ ചടങ്ങുകള്‍. ശുഭ്രവസ്ത്രം ധരിച്ച്, വാലിട്ട് കണ്ണെഴുതി, കര്‍പ്പൂര താലമേന്തിയാണ് അംഗങ്ങള്‍ ശീവേലിയില്‍ അണിനിരന്നത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പതിനെട്ടാംപടിക്കല്‍ എത്തിയശേഷം പടികള്‍ കഴുകി അവയില്‍ കര്‍പ്പൂരപൂജയും ആരാധനയും നടത്തി. ശീവേലി ചടങ്ങുകള്‍ പതിനെട്ടാം പടിക്ക് മുകളില്‍ നിന്ന് തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവര്‍ വീക്ഷിച്ചു. തുടര്‍ന്ന് പതിനെട്ട് പടി കയറി സോപാനത്തിലെത്തി അയ്യപ്പദര്‍ശനത്തിനുശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

ജനുവരി ഒന്‍പതിന് യാത്ര പുറപ്പെട്ട യോഗക്കാര്‍ ഒട്ടേറെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയില്‍ എത്തിയത്. 10ന് എരുമേലിയില്‍ എത്തി പേട്ടതുള്ളി. ശേഷം ഗോളക അയ്യപ്പസ്വാമിക്ക് ചാര്‍ത്തി ദീപാരാധന തൊഴുതു. തുടര്‍ന്ന് പമ്പയിലെത്തി വിളക്കും നടത്തി. 13ന് സന്നിധാനത്ത് എത്തിച്ചേര്‍ന്നു. 14ന് മകര വിളക്ക് ദര്‍ശനം നടത്തി. തുടര്‍ന്ന് മണിമണ്ഡപത്തില്‍ യോഗം വക നിവേദ്യം അര്‍പ്പിച്ചശേഷമാണ് ശീവേലി എഴുന്നള്ളത്തില്‍ പങ്കെടുത്തത്.

രാജേഷ് പുറയാറ്റില്‍ കളരിയായിരുന്നു ഇത്തവണത്തെ സമൂഹപെരിയോന്‍. അജയന്‍ ആഴകം, അയ്യപ്പന്‍ വെളിച്ചപ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് 50 അംഗ സംഘം എത്തിയത്. തന്ത്രിയുടേയും മേല്‍ശാന്തിയുടേയും അനുഗ്രഹം വാങ്ങി 17 നേ സംഘം നാട്ടിലേക്ക് മടങ്ങുകയുള്ളൂ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറും എടിഎമ്മുകൾ ; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

0
രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി...

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം...

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...