സംസ്ഥാന ബജറ്റ് – പ്രവാസികളെ അവഗണിച്ചു ; സാമുവൽ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികളെ സംസ്ഥാന ബജറ്റിൽ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.

കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് യാതൊരുവിധ സാമ്പത്തിക സഹായവും ബജറ്റിൽ പ്രഖ്യാപിക്കാതിരുന്നത് കടുത്ത അനീതിയാണ്. ആയിരക്കക്കണക്കിന് പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തിയിരിക്കുകയാണ്. ഇവർക്ക് തൊഴിൽ നല്കുന്നതിനോ പുന:രധിവാസ പദ്ധതികൾ നടപ്പാക്കുന്നതിനോ സംസ്ഥാന ബജറ്റിൽ കാര്യമായ പദ്ധതികൾ ഇല്ല. നോർക്കാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നാമമാത്രമായ പെൻഷൻ വർദ്ധനവ് പ്രവാസികളെ കബളിപ്പിക്കുന്നതിനാണെന്നും ഇതിനു പകരം മറ്റ് വിഭാഗങ്ങൾക്ക് നല്കകുന്നതു പോലെ മടങ്ങി എത്തുന്ന എല്ലാ പ്രവാസികൾക്കും ഉപാധിരഹിതമായി മതിയായ പെൻഷൻ നടപ്പാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്നും പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു

മടങ്ങി എത്തിയ പ്രവാസികൾക്കായി യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച് നടപ്പാക്കിയ പ്രൊജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് തൊഴിൽദാന പദ്ധതി വിപുലീകരിച്ച് ഫലപ്രദമായി നടപ്പാക്കണമെന്നും മരണമടയുന്നവരുടേയും അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടേയും ആശ്രിതർക്കുള്ള സഹായധനം വർദ്ധിപ്പിക്കുകയും ചെയ്യണം. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനക്കെതിരെ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...