Friday, March 28, 2025 10:32 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ താത്കാലിക നിയമനം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരെ (ഗ്രേഡ്-2) തെരഞ്ഞെടുക്കുന്നതിനുളള എഴുത്തു പരീക്ഷ ഈ മാസം 23 ന് രാവിലെ 10 ന് പത്തനംതിട്ട ഗവ. എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസില്‍(തൈക്കാവ് സ്‌കൂള്‍) നടത്തും. അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റുമായി യഥാസമയം ഹാജരാകണമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജകട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0468 2962686.

ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം
പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മ്മാണ ക്ഷേമബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ നാളിതുവരെ ഒരു തവണ പോലും മസ്റ്ററിംഗ് നടത്തുവാന്‍ സാധിക്കാതെപോയവര്‍ ഫെബ്രുവരി 10 വരെ അവരവരുടെ ആധാറുമായി അടുത്തുള്ള അക്ഷയകേന്ദ്രങ്ങളിലെത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മസ്റ്ററിംഗ് പുതുതായി നടത്തുന്ന പെന്‍ഷണര്‍മാരും നേരത്തെതന്നെ മസ്റ്ററിംഗ് ചെയ്തിട്ടുള്ളവരും എല്ലാ വര്‍ഷവും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ ഓഫീസില്‍ ഹാജരാക്കണം. ഒരു തവണ മസ്റ്ററിംഗ് നടത്തിയിട്ടുള്ളവര്‍ വീണ്ടും മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. കൂടാതെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ ഹോം മസ്റ്ററിംഗ് നടത്തണം.

ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യുമ്പോള്‍ ഏതെങ്കിലും വിധത്തില്‍ പരാജയപ്പെടുന്നവര്‍ അത് സംബന്ധിച്ച് ബന്ധപ്പെട്ട അക്ഷയ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും പത്തനംതിട്ട ജില്ലാ ഓഫീസില്‍ ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റിനൊടൊപ്പം പെന്‍ഷന്‍ ബുക്ക്/കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി ഹാജരാക്കണം.

ടെന്‍ഡര്‍ ക്ഷണിച്ചു
പന്തളം കരിമ്പുല്പാദന വിത്തുല്പാദന കേന്ദ്രത്തിലേക്ക് പ്ലാവ്, മാവ് ബഡ്/ഗ്രാഫ്റ്റ് ചെയ്ത് നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് രാവിലെ 11. ഫോണ്‍ : 04734 252500.

ജലവിതരണം മുടങ്ങും
കോഴഞ്ചേരി ശുദ്ധജലവിതരണ പദ്ധതിയുടെ ഡിസ്ട്രിബൂഷന്‍ ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന്(ജനുവരി 21 വ്യാഴം) കോഴഞ്ചേരി പഞ്ചായത് പരിധിയില്‍ ജലവിതരണം മുടങ്ങുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ജില്ലാ കളക്ടറുടെ താലൂക്ക്തല അദാലത്തുകള്‍; അപേക്ഷകള്‍ 23 വരെ രജിസ്റ്റര്‍ ചെയ്യാം
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള താലൂക്ക്തല അദാലത്തുകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ അദാലത്തുകള്‍ കോന്നി, റാന്നി, അടൂര്‍, മല്ലപ്പള്ളി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളില്‍ യഥാക്രമം ഫെബ്രുവരി 5, 12, 19, 26, മാര്‍ച്ച് 5, 12 തീയതികളില്‍ നടത്തും.

ഈ താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഈ മാസം 21(വ്യാഴം) മുതല്‍ 23(ശനി) വരെ അക്ഷയകേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം. പരാതി രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ അക്ഷയ സംരംഭകന്‍ രേഖപ്പെടുത്തുകയും വീഡിയോ കോണ്‍ഫറന്‍സിന്റെ സമയം അപേക്ഷകരുടെ ഫോണില്‍ യഥാസമയം അറിയിക്കുകയും ചെയ്യും. തുടര്‍ന്ന് ഓരോ പരാതിക്കാരും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. ഇത്തരത്തില്‍ ജില്ലാ കളക്ടറോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുജനങ്ങള്‍ ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്.
ജില്ലകളില്‍ നടത്തിവരാറുള്ള പൊതുജന പരാതിപരിഹാര അദാലത്തുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരന്‍ അക്ഷയ കേന്ദ്രത്തില്‍ എത്തുവാന്‍ പാടുള്ളൂ. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും അവരവരുടെ ഓഫീസുകളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഒ.ബി.സി-മതന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള ഒ.ബി.സി വിഭാഗത്തിലും മത ന്യുനപക്ഷ വിഭാഗത്തിലുമുള്ള (ക്രിസ്ത്യന്‍, മുസ്ലിം ) 18-55 പ്രായപരിധിയിലുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപ വരെ ഏഴ് ശതമാനം പലിശ നിരക്കിലും അതിനു മുകളില്‍ 15 ലക്ഷം രൂപ വരെ എട്ട് ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും. ഗ്രാമപ്രദേശത്തു വസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു വസിക്കുന്ന 1,20,000 രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള മത ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും.

എട്ട് ലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം പലിശ നിരക്കിലും പരമാവധി 30 ലക്ഷം രൂപയും വായ്പ ലഭിക്കും. കാര്‍ഷിക ചെറുകിട വ്യവസായ സേവന മേഖലയില്‍പെട്ട ഓട്ടോറിക്ഷാ വാങ്ങുന്നതുള്‍പ്പെടെ ഏതു സംരംഭത്തിനും വായ്പ നല്‍കും. വിവാഹം, വിദ്യാഭ്യാസം, ഭവനപുനരുദ്ധാരണം തുടങ്ങി വിവിധോദ്യേശ പദ്ധതികള്‍ക്കും വായ്പ ലഭ്യമാകും. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കാം. ഫോണ്‍: 0468-2226111, 2272111.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൻഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാർ ; മരണസംഖ്യ 144 ആയി

0
മ്യാൻമാർ : വൻഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാർ. മ്യാൻമറിലും ബാങ്കോക്കിലുമായി മരണസംഖ്യ 144...

ഹൈക്കോടതി വിധിയിൽ മാത്യു കുഴൽനാടനെ പരിഹസിച്ച് ഇ പി ജയരാജൻ

0
കണ്ണൂർ : സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണം...

ലഹരി വിരുദ്ധ ക്യാംപയിന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ നല്ലനിലയില്‍ ഉപയോഗിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0
തിരുവനന്തപുരം : ലഹരി വിരുദ്ധ ക്യാംപയിന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ നല്ലനിലയില്‍...

ഈ ഫോട്ടോയിൽ കാണുന്ന തോമസ് ( റ്റോമി ) എന്നയാളെ വെള്ളിയാഴ്ച മുതൽ കാണ്മാനില്ല

0
കൂവപ്പള്ളി : ഈ ഫോട്ടോയിൽ കാണുന്ന തോമസ് ( റ്റോമി )...