സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്‌കോള്‍ കേരള: പേര് തിരുത്താന്‍ അവസരം
സ്‌കോള്‍ കേരള മുഖേന 2020 മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവയില്‍ തിരുത്തല്‍ ആവശ്യമായിട്ടുണ്ടെങ്കില്‍ അവ തെളിയിക്കുന്നതിനുള്ള മതിയായ രേഖകളും ഹയര്‍ സെക്കന്‍ഡറി രജിസ്റ്റര്‍ നമ്പരും സഹിതം ഈ മാസം 24ന് മുമ്പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.

കോന്നി സിഎഫ്ആര്‍ഡിക്ക് ഇഗ്നോ അംഗീകാരം;വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) സ്ഥാപനമായ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിക്ക് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ സ്റ്റഡി സെന്ററായി അംഗീകാരം ലഭിച്ചു. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫുഡ് ആന്‍ഡ് ന്യുട്രീഷ്യന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡയറ്റെട്ടിക്‌സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സെന്റര്‍ കോഡ് – 40040. താത്പര്യമുള്ളവര്‍ http://ignouadmission.samarth.edu.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായി ഈ മാസം 31ന് അകം അപേക്ഷിക്കണം. ഫോണ്‍: 9744521556.

ധനസഹായത്തിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ദുര്‍ബല വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നതിന് ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലുള്ള നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയന്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. കൃഷിഭൂമി വാങ്ങല്‍, ടോയ്‌ലറ്റ്, ഭൂമി, വീട്, ഭവനപുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം അനുവദിക്കും. അപേക്ഷ ഓഗസ്റ്റ് മൂന്നിനകം പട്ടികജാതി വികസന ഓഫീസര്‍, ഇലന്തൂര്‍ ബ്ലോക്ക്, നെല്ലിക്കാല പി.ഒ, പിന്‍-689643 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 8547630042.

മെറിറ്റ് അവാര്‍ഡ്
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് 2019-20 അധ്യയന വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 20നകം www.kmtboard.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

പ്ലസ് വണ്‍ പ്രവേശനം
വടശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2020-21 അധ്യയന വര്‍ഷം പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് കോഴ്‌സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ളവര്‍ അപേക്ഷിച്ചാല്‍ മതിയാകും. ആകെയുള്ള സീറ്റുകളില്‍ 70 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 20 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം മറ്റ് പൊതുവിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി, മറ്റ് പൊതുവിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തില്‍ ഈ സീറ്റുകള്‍ പട്ടികവര്‍ഗ വിഭാഗത്തിന് മാറ്റി നല്‍കും. അപേക്ഷാഫോറം ഐറ്റിഡി പ്രോജക്ട് ഓഫീസ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, വടശേരിക്കര ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അഡ്മിഷന് വെയിറ്റേജ് ലഭിക്കാന്‍ അര്‍ഹതയുള്ള ഇനങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ അഡ്മിഷന്‍ നേടുന്ന സമയത്ത് ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം, യൂണിഫോം, നൈറ്റ് ഡ്രസ്, ചെരുപ്പ് എന്നിവ സൗജന്യമായി ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.

ആയയെ ആവശ്യമുണ്ട്
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി പരിശീലനത്തിനായി ആരംഭിക്കുന്ന ബഡ്ഡ് റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ആയ നിയമനത്തിന് അപേക്ഷിക്കാം. പത്താം ക്ലാസ് യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷ ഈ മാസം 30ന് അകം പഞ്ചായത്തില്‍ നേരിട്ട് സമര്‍പ്പിക്കണം.

വാഹന ലേലം
കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിലെ ഔദ്യോഗിക വാഹനം ഓഗസ്റ്റ് 12ന് രാവിലെ 11ന് താലൂക്ക് സപ്ലൈ ഓഫീസില്‍ ലേലം ചെയ്യും. ഓഗസ്റ്റ് അഞ്ച് വരെ ജില്ലാ സപ്ലൈ ഓഫീസില്‍ ഇതിനുള്ള ക്വട്ടേഷന്‍ സ്വീകരിക്കും.

സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് ഒഴിവ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന കാര്‍മല്‍ സിഎഫ്എല്‍റ്റിസിയില്‍ സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

സ്റ്റാഫ് നഴ്‌സ് ഒഴിവ്
പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത കോളജില്‍ ജിഎന്‍എം/ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രിയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. പ്രമാടം ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള അപേക്ഷ ജൂലൈ 30ന് മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാക്കണം. ഫോണ്‍: 0468 2306524.

സി.എഫ്.എല്‍.ടി.സി: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ (സി.എഫ്.എല്‍.ടി.സി )മാലിന്യ സംസ്‌കരണ സംവിധാനം, അണുവിമുക്തമാക്കല്‍ എന്നിവ നിര്‍വഹിക്കാന്‍ താല്‍പര്യവും തൊഴിലാളികളും സാങ്കേതിക സംവിധാനങ്ങളുമുള്ള ഏജന്‍സികളില്‍ നിന്നും, വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

സെന്ററുകളിലെ ശുചീകരണം, അണുവിമുക്തമാക്കല്‍, ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശാസ്ത്രീയമായുള്ള സംസ്‌കരണം എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍. മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ളവര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, പത്തനംതിട്ട എന്ന വിലാസത്തിലൊ [email protected]എന്ന ഇ-മെയിലിലൊ ജൂലൈ 26 ന് മുന്‍പായി അപേക്ഷകള്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ ശുചിത്വമിഷന്‍, പത്തനംതിട്ട ഫോണ്‍ 0468-2322014, 8129557741, 9495151585.

സ്റ്റാഫ് നഴ്‌സ്
കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഈ മാസം 28ന് മുമ്പ് അപേക്ഷിക്കണം. 29ന് രാവിലെ 10ന് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടക്കും. ഫോണ്‍: 9446852621.

ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തി
കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവച്ചു. കെട്ടിട നികുതി http://tax.lsgkerala.gov.in/epayment എന്ന വെബ്‌സൈറ്റ് വഴിയും വിവിധ നികുതികള്‍, ഫീസുകള്‍ എന്നിവ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ബാങ്ക് മുഖേനയോ ഇനി പറയുന്ന അക്കൗണ്ട് നമ്പരിലേക്കും അയയ്ക്കാം. അക്കൗണ്ട് നമ്പര്‍: 67386501759, ബാങ്കിന്റെ പേര്: എസ്.ബി.ഐ ചന്ദനപ്പള്ളി, ഐഎഫ്എസ്‌സി കോഡ്: എസ്ബിഐഎന്‍ 0070957.

വിവിധ സേവനങ്ങള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക് നമ്പരുകള്‍: കെട്ടിട നികുതി, കെട്ടിട നിര്‍മാണ പെര്‍മിറ്റ് – 9495389796, ലൈസന്‍സ്- 8301835200, ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുകള്‍- 9447843543, പെന്‍ഷന്‍- 9526002808, തൊഴിലുറപ്പ് പദ്ധതി- 9496321025. അപേക്ഷകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കുകയോ ഫ്രണ്ട് ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള ബോക്‌സില്‍ നിക്ഷേപിക്കുകയോ ചെയ്യാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

‘കന്റോൺമെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല ; അതൃപ്തി പ്രകടിപ്പിച്ച് പിണറായി

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസ് തെരഞ്ഞെടുപ്പ്...

പ്ലീഡർ നിയമന വിവാദം : കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ സർക്കാർ

0
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ തീരുമാനം. ഇനിയുള്ള...

‘പ്രിയദര്‍ശിനി സൗജന്യയാത്ര’ ആളെപ്പറ്റിക്കല്‍ ; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ...