ഐ.സി.യു കട്ടിലും സാനിറ്റെസര്‍ സ്റ്റാന്‍ഡുകളും നല്‍കി ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഐ.സി.യു കട്ടിലും സാനിറ്റെസര്‍ സ്റ്റാന്‍ഡുകളും ജില്ലാ ഭരണകൂടത്തിന് നല്‍കി പത്തനംതിട്ട ജില്ലാ ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ് വെല്‍ഫയര്‍ അസോസിയേഷന്‍. ആധുനിക സൗകര്യങ്ങളോടുകൂടിയ അഡ്ജസ്റ്റബിള്‍ ഐ.സി.യു കട്ടിലും 30 സാനിറ്റെസര്‍ സ്റ്റാഡുകളുമാണ് കൈമാറിയത്. കൈമാറുന്ന ചടങ്ങ് വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ് വെല്‍ഫയര്‍ അസോസിയേഷന്റ മാതൃകാപരമായ സഹായത്തെ അഭിനന്ദിക്കുന്നതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഡി.എം.ഒ ( ആരോഗ്യം) ഡോ. എ.എല്‍. ഷീജ എന്നിവര്‍ ചേര്‍ന്ന് ഐ.സി.യു കട്ടിലും സാനിറ്റെസര്‍ സ്റ്റാന്‍ഡുകളും ഏറ്റുവാങ്ങി. എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍, ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സി.ഡി. മോഹന്‍ദാസ്, ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സുരേന്ദ്രന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ. സജീവ്, സ്റ്റേറ്റ് കൗണ്‍സിലര്‍ എസ്.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...