Saturday, April 27, 2024 3:29 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗതാഗത നിയന്ത്രണം
ആനന്ദപ്പളളി- കൊടുമണ്‍ റോഡില്‍ കലുങ്കിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം ഇന്നും നാളെയും (ഫെബ്രുവരി 5, 6 ) നിരോധിച്ചു. ഈ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ കാച്ചുവയല്‍-ആനന്ദപ്പളളി റോഡിലൂടെ തിരിഞ്ഞു പോകണമെന്ന് പന്തളം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 7594976060.

ദര്‍ഘാസ് ക്ഷണിച്ചു
കൈപ്പട്ടൂര്‍ ഗവ. വി.എച്ച്.എസ്.സ്‌കൂളില്‍ ഒ.എഫ്.ഇ ആന്‍ഡ് സി.എ.എ.പി ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മുദ്രവച്ച ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15 ന് ഉച്ചയ്ക്ക് രണ്ടു വരെ. ദര്‍ഘാസുകള്‍ അടക്കം ചെയ്ത കവറിന് പുറത്ത് ‘ലാബിലേക്കുളള ലാബ് ഉപകരണങ്ങളുടെ വിതരണം’ എന്ന് രേഖപ്പെടുത്തണം.ഫോണ്‍: 0468 2354147.

പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് 2020-21 വര്‍ഷം നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷ്യല്‍ സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതിസര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, ഗ്രാമ, ജില്ലാപഞ്ചായത്തുകളില്‍ നിന്നും പഠനമുറി ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, വീട് 800 ചതുരശ്ര അടിയില്‍ താഴെയാണെന്ന സാക്ഷ്യപത്രം, വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ് കോപ്പി, റേഷന്‍ കാര്‍ഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, ഫോട്ടോ എന്നീ രേഖകള്‍ സഹിതം ഈ മാസം 10 ന് വൈകിട്ടു അഞ്ചിനകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍, ഇലന്തൂര്‍ ബ്ലോക്ക്, നെല്ലിക്കാല പി.ഒ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍:8547630042. ഇമെയില്‍: [email protected]

ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി വിഷയത്തില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) ഒഴിവുണ്ട്. എം.ബി.എ/ബി.ബി.എ, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, പ്രവൃത്തി പരിചയവുമുള്ളവര്‍ ഈ മാസം ആറിന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍: 0468 2258710, വെബ്സൈറ്റ് : www.itichenneerkara.kerala.gov.in

കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഡിസിഎ (ആറുമാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി (മൂന്നുമാസം), എം.എസ്.ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ്പ് ടെക്നോളജീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്നീ അഡ്വാന്‍സ്ഡ് കോഴ്സിലേക്കും അപേക്ഷിക്കാം. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് 25 ശതമാനം ഫീസ് ഇളവുണ്ട്. അഡ്മിഷന്‍ നേടുന്നതിനായി 8547632016, 9526229998 എന്നീ ഫോണ്‍ നമ്പരുകളിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ.ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടാം.

ടെണ്ടര്‍ ക്ഷണിച്ചു
എറണാകുളം കളക്ടറേറ്റില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് 2021 മാര്‍ച്ച് മാസം മുതല്‍ രണ്ടു വര്‍ഷ കാലയളവിലേക്ക് ബൊലേറോ വാഹനം കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓടുന്നതിന് ട്രാവല്‍ ഏജന്‍സികള്‍/വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് നേരിട്ടും, 0484-2429130 എന്ന ഫോണ്‍ നമ്പറിലും ലഭ്യമാകും.

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് സഭ
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഡ് സഭ കൂടും. ഒന്നാം വാര്‍ഡിന് ഭുവനേശ്വരം, നരിയാപുരം എം.എസ്.സി.എല്‍.പി സ്‌കൂളില്‍ ഈ മാസം ആറിന് രാവിലെ 11.30 നും, രണ്ടാം വാര്‍ഡിന് കൈപ്പട്ടൂര്‍ വളളത്തോള്‍ വായനശാലയില്‍ ഈ മാസം ഏഴിന് രാവിലെ 10 നും, മൂന്നാം വാര്‍ഡിന് കൈപ്പട്ടൂര്‍ ഗവ. എല്‍.പി.എസില്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിനും, നാലാം വാര്‍ഡിന് വളളിക്കോട് ഗവ.എല്‍പി എസില്‍ അഞ്ചിന് രാവിലെ 11.30 നും, അഞ്ചാം വാര്‍ഡിന് വളളികോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ അഞ്ചിന് രാവിലെ 10 നും, ആറാം വാര്‍ഡിന് വാഴമുട്ടം എന്‍.യു.പി.എസില്‍ എട്ടിന് രാവിലെ 10 നും, ഏഴാം വാര്‍ഡിന് വാഴമുട്ടം ഗവ.എല്‍.പി.എസില്‍ എട്ടിന് രാവിലെ 11.30 നും, എട്ടാം വാര്‍ഡിന് കിടങ്ങേത്ത് ഹെല്‍ത്ത് സെന്ററില്‍ ആറിന് രാവിലെ 10 നും ഒന്‍പതാം വാര്‍ഡിന് ഞക്കുനിലം സാംസ്‌കാരിക നിലയത്തില്‍ ഏഴിന് ഉച്ചയ്ക്ക് മൂന്നിനും, പത്താം വാര്‍ഡിന് വളളികോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനും, പതിനൊന്നാം വാര്‍ഡിന് വെളളപ്പാറ ഇ.എ.എല്‍.പി.എസ് ആറിന് ഉച്ചയ്ക്ക് രണ്ടിനും, പന്ത്രണ്ടാം വാര്‍ഡിന് കുടമുക്ക് കമ്മ്യൂണിറ്റി ഹാളില്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടിനും, പതിമൂന്നാം വാര്‍ഡിന് കൈപ്പട്ടൂര്‍ മൂന്നാം കലുങ്ക് ആര്‍.പി.എസ് ഹാളില്‍ ഏഴിന് രാവിലെ 11.30 നും പതിനാലാം വാര്‍ഡിന് നരിയാപുരം ഗവ. എല്‍.പി.എസില്‍ ഒമ്പതിന് രാവിലെ 10 നും, പതിനഞ്ചാം വാര്‍ഡിന് നരിയാപുരം ഗവ. എല്‍.പി.എസില്‍ ഒന്‍പതിന് ഉച്ചയ്ക്ക് 2.30 നും വാര്‍ഡ് സഭകള്‍ നടക്കും. ഈ മാസം 10 ന് രാവിലെ 11 ന് വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പ്രത്യേക ഗ്രാമസഭ ഗ്രാമപഞ്ചായത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ചേരും.

ഗതാഗത നിയന്ത്രണം
നെല്ലിമുകള്‍-തെങ്ങമം റോഡില്‍ ചക്കൂര്‍ചിറ കലുങ്കിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള ഗതാഗതം ഫെബ്രുവരി 6 ശനി മുതല്‍ നിരോധിച്ചു. തെങ്ങമം ഭാഗത്തുനിന്നും അടൂരിലേക്ക് വരുന്ന വാഹനങ്ങള്‍ ആലുംമൂട്-പാറകൂട്ടം റോഡ് വഴിയും നെല്ലിമുകള്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇ.വി റോഡ് വഴിയും തിരിഞ്ഞു പോകണമെന്ന് പന്തളം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 7594976060.

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഇന്റര്‍വ്യൂ 11 ലേക്ക് മാറ്റിവെച്ചു
സമഗ്രശിക്ഷ കേരളം, പത്തനംതിട്ട ജില്ലയില്‍ ഫെബ്രുവരി 8 ന് നടത്താനിരുന്ന സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ഇന്റര്‍വ്യൂ 11-ാം തീയതിയിലേക്ക് മാറ്റിവച്ചു. അപേക്ഷകര്‍ രാവിലെ 10ന് തിരുവല്ല ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള സമഗ്രശിക്ഷയുടെ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0469-2600167

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...