വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 20ന്
കേരളാ വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഈ മാസം 20 ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ നടത്തും. ഫോണ്‍: 0471 2307590.
സീറ്റ് ഒഴിവ്
സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈയ്ഡ് സയന്‍സസ് പത്തനംതിട്ട കേന്ദ്രത്തില്‍ എം.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സിലേക്ക് സീറ്റ് ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാര്‍ക്കോടുകൂടി ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.എസ്.സി ഐടി/ ബി.എസ്.സി ഇലക്‌ട്രോണിക്‌സ്്/ ബി.എസ്.സി സൈബര്‍ ഫോറന്‍സിക്/ ബി സി എ/ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ബിടെക് ഇലക്‌ട്രോണിക്‌സ് / ബി.എസ്.സി മാത്തമാറ്റിക്സ്/ ബി.എസ്.സി ഫിസിക്സ്. ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന ആനുകൂല്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2224785, 9446302066.
കാടക്കോഴി വളര്‍ത്തലില്‍ സൗജന്യ ഓണ്‍ ലൈന്‍ പരിശീലനം
മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 19 ന് രാവിലെ 10:30 മുതല്‍ ഒന്നു വരെ ‘കാടക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവര്‍ 9188522711 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ചെസ് ചാമ്പ്യന്‍ഷിപ്പ്
പത്തനംതിട്ട ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍, കേരളാ സ്റ്റേറ്റ് ചെസ് ഇന്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ എക്സ്പോഷര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് 2021(ബോയ്സ് ആന്‍ഡ് ഗേള്‍സ്) മത്സരങ്ങള്‍ ഈ മാസം 20 ന് ഓണ്‍ ലൈനായി നടത്തും. എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെയും, അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയും, എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയും, പതിനൊന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി എട്ടു കാറ്റഗറികളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാകുന്ന ഓരോ കാറ്റഗറിയിലേയും മൂന്ന് പേര്‍ക്ക് വീതം ഈ മാസം 28 ന് നടക്കുന്ന ഓണ്‍ ലൈന്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ 9495257277, 6235475708 എന്നീ ഫോണ്‍ നമ്പരുകളില്‍ രജിസ്ട്രേഷന് ബന്ധപ്പെടാം.
ദിഷ യോഗം 22 ന്
കേന്ദ്രാവിഷ്‌കൃത പദ്ധതികളൂടെ അവലോകന യോഗമായ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗ് (ദിഷ) 2020 ലെ നാലാം പാദയോഗം ഈ മാസം 22 ന് ഉച്ചകഴിഞ്ഞ് 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ആന്‍ഡ് കണ്‍വീനര്‍ അറിയിച്ചു.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍; 26 വരെ അപേക്ഷിക്കാം
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിഷയമാക്കി ഫോട്ടോഗ്രാഫി, സ്ലോഗന്‍ എഴുത്ത്, പോസ്റ്റര്‍ ഡിസൈനിങ്ങ്, കാര്‍ട്ടൂണ്‍, ട്രോള്‍ എന്നീ ഇനങ്ങളില്‍ സ്‌കൂള്‍/കോളേജ്തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി പത്തനംതിട്ട ജില്ലാ ഇലക്ഷന്‍ സ്വീപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മത്സരം നടത്തുന്നു. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. എന്‍ട്രികള്‍ ഈ മാസം 26 ന് വൈകിട്ട് അഞ്ചിനകം സ്വീപ്പ് നോഡല്‍ ഓഫീസര്‍ ആന്‍ഡ് അസി.ഡവലപ്പ്മെന്റ് കമ്മീഷണര്‍(ജനറല്‍) ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ തപാല്‍മാര്‍ഗമോ പത്തനംതിട്ട കളക്ടറേറ്റില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍(ജനറല്‍) ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കാം. ഫോണ്‍: 0468 2322720.