പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഗതാഗത മന്ത്രി നാടിന് സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലെ ജനങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമാണ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഉദ്ഘാടനത്തിലൂടെ സാക്ഷാത്കരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ, പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കെ.എസ്.ആര്‍.ടി.സിയുടെ മുന്തിയ പരിഗണന പത്തനംതിട്ടയ്ക്കുണ്ടാകും. ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ 6000 കോടി രൂപയാണ് നല്‍കിയത്. കെ.എസ്.ആര്‍.ടി.സിക്കായി മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിച്ചു. കെ.എസ്.ആര്‍.ടി.സിയേയും എംപാനല്‍ ജീവനക്കാരെയും സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചത്. പുതിയ സര്‍വീസുകള്‍ നടത്താന്‍ വകുപ്പിന് കഴിയണം. അതിലൂടെ വരുമാനം ഉണ്ടാകണം. എതിര്‍പ്പുകളും ആരോപണങ്ങളും ഭയന്ന് പിന്നോട്ട് പോവാനാകില്ല. സംസ്ഥാനത്ത് ദീര്‍ഘദൂര സര്‍വീസുകള്‍, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ എന്നിവ ഉണ്ടാകണം. ഇതിലൂടെ തൊഴിലാളികളെ സംരക്ഷിക്കാന്‍ കഴിയും. ഒരു വര്‍ഷത്തിനിടയില്‍ 1,70,000 ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. ഇങ്ങനെ തുടങ്ങിയാല്‍ പതിനായിരത്തോളം ബസ് ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാകും. അതിനാല്‍ എല്ലാവരും സൗമനസ്യത്തോടെ കൂടെ നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍, മേക്കൊഴൂര്‍, മണ്ണാറക്കുളഞ്ഞി, കുമ്പളാംപൊയ്ക വഴി വടശ്ശേരിക്കര, പെരുനാട്, ചിറ്റാര്‍, സീതത്തോട് വഴി ആങ്ങമൂഴിക്ക് പോകുന്ന പുതിയ ഓര്‍ഡിനറി ബസ് സര്‍വീസും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ ആദ്യനിലയിലെ കടമുറികളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു.

കോന്നി മെഡിക്കല്‍ കോളജിലേക്ക് ബസ് സര്‍വീസ്, പത്തനംതിട്ട- അടൂര്‍ റൂട്ടിലേക്ക് രാത്രി എട്ട് മണിക്ക് സര്‍വീസ് എന്നിവ ആരംഭിക്കുന്നതിന് മന്ത്രി അനുമതി നല്‍കി. എംസി റോഡിലേക്കുള്ള കണക്ടിവിറ്റിയെ സംബന്ധിച്ചും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂള്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.സ്‌ക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷമീര്‍, സൗത്ത്സോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍, കെഎസ്ആര്‍ടിഇഎ പ്രതിനിധി ജി ഗിരീഷ് കുമാര്‍, ടിഡിഎഫ് പ്രതിനിധി എസ് പ്രദീപ്കുമാര്‍, കെഎസ്ടിഇഎസ് പ്രതിനിധി ബികെ ബാനര്‍ജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രൊഫ. ടികെജി നായര്‍, മാത്യൂസ് ജോര്‍ജ്, ഷാഹുല്‍ ഹമീദ്, നൗഷാദ് കണ്ണങ്കര, സുമേഷ് ഐശ്വര്യ, ബിജു മുസ്തഫ, ഡിടിഒ റോയ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...