Friday, March 29, 2024 12:11 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് ചുവടെയുളള നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഹെല്‍പ്പ് ഡെസ്‌ക് നമ്പരുകള്‍ – 9497520953, 9946742756, 8606740717, 9562778746, 9745888044.

Lok Sabha Elections 2024 - Kerala

പാലിയേറ്റീവ് കെയര്‍ പദ്ധതി: ടാക്‌സി വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു
പത്തനംതിട്ട മുനിസിപ്പാലിറ്റിയും ജനറല്‍ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് നേഴ്‌സ്, ആശാവര്‍ക്കര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ ഹോം കെയറിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തുന്നതിനായി ടാക്‌സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. 2021 ജൂണ്‍ മുതല്‍ 2022 മാര്‍ച്ച് വരെ എല്ലാമാസവും 16 ദിവസമാണ് വാഹന ആവശ്യമുള്ളത്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 29 ഉച്ചയ്ക്ക് രണ്ടുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9497713258

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 500 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാരിന്റെ ഫിസിയോതെറാപ്പി ബിരുദ കോഴ്‌സോ, തത്തുല്യ യോഗ്യതയോ പാസായിട്ടുളളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. നിയമനം സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 04735 231900.

റേഡിയോഗ്രാഫര്‍ തസ്തികയില്‍ നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 450 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ഒരു വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സോ തത്തുല്യ യോഗ്യതയോ പാസായിട്ടുള്ളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. നിയമനം സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 04735 231900.

സാനിട്ടേഷന്‍ വര്‍ക്കര്‍ നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 350 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും 50 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി നിയമനം ലഭിക്കുന്ന ആള്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്‍കണം. 90 ദിവസത്തേക്കോ പകരം സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും ആയിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 04735 231900.

കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ പരിശീലനം 11 മുതല്‍
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ മേയ് 11 മുതല്‍ ആരംഭിക്കും. 11 ന് ശാസ്ത്രീയ കുരുമുളക് കൃഷി, 12 ന് മഴമറയിലെ പച്ചക്കറി കൃഷി, 14 ന് തെങ്ങിന്റെ രോഗ കീട നിയന്ത്രണം, 15ന് പോഷകത്തോട്ടത്തിലൂടെ സമീകൃത ആഹാരം എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാതുദിവസങ്ങളില്‍ രാവിലെ 11 ന് meet.google.com/dpq-ykor-opd എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന നമ്പരില്‍ വിളിക്കുക.

കര്‍ഷകര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പരുമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം
ലോക്ഡൗണിനോടനുബന്ധിച്ച് ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷി, മൃഗസംരക്ഷണ മേഖലയില്‍ ഹെല്‍പ് ലൈന്‍ നമ്പരുമായി കൃഷി വിജ്ഞാന കേന്ദ്രം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ 5 വരെ താഴെ കൊടുത്തിരിക്കുന്ന ഫോണില്‍ ബന്ധപ്പെടുക.

പച്ചക്കറി/ഫലങ്ങള്‍: 9645027060.
കിഴങ്ങുവര്‍ഗ്ഗവിളകള്‍ / നെല്ല് / തെങ്ങ്: 9447454627.
രോഗ കീട നിയന്ത്രണം : 9447801351.
മൃഗ സംരക്ഷണം: 9446056737
കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനം:9526160155

മൈനിങ് & ജിയോളജി ജില്ലാ ഓഫീസ് അടൂരിലേക്ക് മാറ്റി
ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മൈനിങ് & ജിയോളജി വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് അടൂര്‍ ഹൈസ്‌ക്കൂള്‍ ജങ്ഷനിലുള്ള കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ കെട്ടിടത്തിലേക്കുമാറി പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ പുതിയ വിലാസം ചുവടെ:- ജിയോളജിസ്റ്റ് മൈനിങ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ കാര്യാലയം, പത്തനംതിട്ട കെ.ഐ.പി ബില്‍ഡിങ്, കേന്ദ്രീയ വിദ്യാലയത്തിന് സമീപം, അടൂര്‍ പി.ഒ.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു ലക്ഷം രൂപ സംഭാവന നല്‍കി. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് തുക അടങ്ങുന്ന ചെക്ക് അടൂര്‍ ആര്‍ഡിഒ എസ് ഹരികുമാറിന് കൈമാറിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ് : പി. കെ. കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ്...

ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെ. കെ. ശൈലജ

0
വടകര : വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്...

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് വയനാട്ടിൽ ; യു.ഡി.എഫ് ക്യാമ്പ് ആവേശത്തിൽ

0
വയനാട് : രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഉടൻ എത്തുമെന്നറിഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പ്...

14ാമ​ത്​ സം​ഘം ഗ​സ്സ​യി​ൽ ​നി​ന്ന്​ ചി​കി​ത്സ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ എത്തി

0
അ​ബൂ​ദ​ബി : ഗ​സ്സ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളും അ​ർ​ബു​ദ രോ​ഗി​ക​ളും അ​ട​ങ്ങു​ന്ന...