തയ്യല്‍ പരിശീലനം
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര കോഴ്‌സിലേക്ക് 2022-24 ബാച്ചിലേക്കുളള പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചതും 16 നും 40 നും ഇടയില്‍ പ്രായമുളളതുമായ പട്ടിക വര്‍ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വരുമാനം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. അവസാന തീയതി ജൂണ്‍ 25. ഫോണ്‍ : 9495176357, 04735 227703.
തൊഴിലുറപ്പ് പദ്ധതി: പണം തട്ടിയത് തിരികെ പിടിക്കാന്‍ ഉത്തരവായി.
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ചാങ്കൂര്‍ ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയ പ്രവൃത്തികളില്‍ ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തി അനധികൃതമായി പണം തട്ടിയെടുത്ത മേറ്റില്‍ നിന്നും 31719 രൂപ ഒന്‍പത് ശതമാനം പലിശ സഹിതം തിരിച്ചു പിടിയ്ക്കാനും തല്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തുന്നതിനും സമഗ്ര അന്വേഷണത്തിനും ഓംബുഡ്‌സ്മാന്‍ ഉത്തരവായി.
അന്ത്യോദയ അന്നയോജനാ റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം നടത്തി
സംസ്ഥാന സര്‍ക്കാര്‍ അന്ത്യോദയ അന്നയോജനാ വിഭാഗത്തിലും മുന്‍ഗണനാ വിഭാഗത്തിലും പുതിയതായി അനുവദിച്ച റേഷന്‍ കാര്‍ഡുകളുടെ അടൂര്‍ താലൂക്കിലെ വിതരണ ഉദ്ഘാടനം അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി. സജി നിര്‍വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. രാജീവ്, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ലിസി സാം, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ റ്റി.എസ്. സുരേഷ് ബാബു, എ.സുനില്‍ കുമാര്‍, ഡി. ഗോപകുമാര്‍, ആര്‍.സരിത, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വികസന സെമിനാര്‍
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വികസന സെമിനാര്‍ ഇന്ന് (ജൂണ്‍ 16) രാവിലെ 10.30 ന് പഴവങ്ങാടി വൈ.എം.സി.എ. ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ലൈഫ് ഭവന പദ്ധതി: കരട് പട്ടിക പ്രസിദ്ധീകരിച്ചു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ അപേക്ഷകരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിലും വെബ് സൈറ്റിലും വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസിലും പട്ടിക ലഭിക്കും. പരാതിയുളളവര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ജൂണ്‍ 17 വരെ ഓണ്‍ലൈനായി അപ്പീല്‍ നല്‍കാമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നാറ്റ് പാക് പരിശീലനം
ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്കുളള ത്രിദിന പരിശീലനം ജൂണ്‍ 22, 23, 24 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുളള ശാസ്ത്രീയ രീതികള്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. ഫോണ്‍ : 0471 2779200, 9074882080.
ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു
ലൈഫ് ഭവന പദ്ധതിയുടെ കരട് അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെടാത്ത ഗുണഭോക്താക്കള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളളവരും അപേക്ഷ സമര്‍പ്പിച്ചിട്ടും പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായവര്‍ക്കും ആവശ്യമായ രേഖകള്‍ സഹിതം ഈ മാസം 17 വരെ ഓഫീസില്‍ എത്തി അപ്പീല്‍ സമര്‍പ്പിക്കാമെന്ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ക്വട്ടേഷന്‍
ആറന്‍മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ തോഷിബാ മോഡല്‍ ഇ-സ്റ്റുഡിയോ2309 എ ഫോട്ടോസ്റ്റാറ്റ് മെഷിന് ഒരു വര്‍ഷത്തേക്ക് എഎംസി (ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട്) വെയ്ക്കുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22 ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍ : 0468-2319998.
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആറ്റരികം വാര്‍ഡില്‍ വേദഗ്രാമില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ മിഥുന്റെ അധ്യക്ഷതയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ യോഗ ചെയ്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ പരിശീലകന്‍ യോഗ ആചാര്യ സതീഷ് തട്ടയില്‍ തൊഴിലാളികളെ യോഗ പരിശീലിപ്പിച്ചു. വനിതകള്‍ക്കുള്ള യോഗാ പരിശീലനം ഗ്രാമപഞ്ചായത്തില്‍ ഉടന്‍ ആരംഭിക്കും. പദ്ധതിയില്‍ യോഗയ്ക്കും നീന്തല്‍ പരിശീലനത്തിനും മുന്‍ഗണന നല്കിയിട്ടുണ്ട്. വേദാഗ്രാം മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ റാം മോഹന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ പി.കെ. ജയശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
അടൂര്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന് 4 കോടി 81 ലക്ഷത്തിന്റെ
പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് 4 കോടി 81 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂര്‍ ഫയര്‍സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിനായി അഗ്‌നി സുരക്ഷാ വകുപ്പിന്റെ ഫണ്ട് 4.38 ലക്ഷം അടങ്കലിന് ഭരണാനുമതി ലഭ്യമായിട്ടുള്ളതായിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം എസ്റ്റിമേറ്റ് സമര്‍മിച്ച് ഭരണാനുമതി ലഭ്യമാക്കുന്നതിനിടെ ഉണ്ടായിട്ടുള്ള നിരക്ക് വര്‍ദ്ധനവ് മൂലം ഭരണാനുമതി പുതുക്കി അടങ്കല്‍ വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് പ്രത്യേക അനുമതിക്കായി ഡെപ്യൂട്ടി സ്പീക്കര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് ലഭ്യമായിട്ടുള്ളത്. ഫയര്‍ സ്റ്റേഷന് വേണ്ടിയുള്ള സ്ഥലമെടുപ്പ്, കെട്ടിട നിര്‍മ്മാണത്തിനുള്ള ഫണ്ട് ലഭ്യതയ്ക്കായി വിവിധ നിയസഭാ കാലയളവില്‍ മൂന്നു സബ്മിഷനുകള്‍ കൂടി ഡെപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ചിരുന്നു. സമയബന്ധിതമായി സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡറിംഗ് നടത്തുന്നതിന് വേണ്ട നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.