വീണ്ടും നൂറ് ശതമാനം വിജയം കൈവിടാതെ ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: വീണ്ടും നൂറ് ശതമാനം വിജയം കൈവിടാതെ ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂൾ. തുടർച്ചയായ പന്ത്രണ്ടാം തവണയും നൂറ് ശതമാനം വിജയമാണ് ഈ സകൂളിനെ തേടിയെത്തിയത്. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ ഈ നേട്ടത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പിടിഎയ്ക്കും ഒരു പോലെ ആഹ്ളാദിക്കാൻ ഉള്ള അവസരമായി. സ്പെഷ്യൽ ക്ലാസെടുത്തും അധിക സമയം നീക്കിവെച്ചുമാണ് അധ്യാപകർ കുട്ടികളെ പരീക്ഷക്ക്  മാനസികമായി തയ്യാറാക്കിയത്. ഓണ്‍ലൈനില്‍ അധ്യാപകര്‍ നോട്ടുകള്‍ തയ്യാറാക്കി നല്‍കിയും സംശയങ്ങള്‍ തീര്‍ത്തുമാണ് മുന്നോട്ടു പോയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വലയുന്ന ഈ സ്കൂളിന്റെ നേട്ടം ആരെയും അത്ഭുതപ്പെടുത്തും.

സ്കൂളിനെ ഉന്നത നിലവാരത്തിലാക്കുന്നതിന്റെ  ഭാഗമായി മൂന്നു നിലകളിലായി ഹൈടെക് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ  നിര്‍മ്മാണം പൂര്‍ത്തിയായി. വൈദ്യുതി കൂടി ലഭ്യമായാല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ കഴിയും. നൂറ് ശതമാനം വിജയം തുടർച്ചയായ പന്ത്രണ്ടാം തവണയുമെന്നത് താലൂക്കിൽ തന്നെ മറ്റാർക്കും അവകാശപ്പെടാനാവാത്ത നേട്ടമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...