Thursday, April 18, 2024 7:11 pm

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

സിഡിറ്റ് അപേക്ഷ ക്ഷണിച്ചു
സെന്റര്‍  ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) യില്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യു.ഐ/യു.എക്‌സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ്. യോഗ്യരായവര്‍ ജൂണ്‍ 18ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വെബ് സൈറ്റ് : www.careers.cdit.org /www.cdit.org.

Lok Sabha Elections 2024 - Kerala

സിഡിറ്റ് അപേക്ഷ ക്ഷണിച്ചു
സെന്റര്‍  ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രൊജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി) സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ജൂണ്‍ 18 ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി വെബ്‌സൈറ്റായ www.careers.cdit.org /www.cdit.org മുഖേന അപേക്ഷ സമര്‍പ്പിക്കണം.

ഭക്ഷ്യസുരക്ഷാ ദിനാചരണം: പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം
ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തോട് അനുബന്ധിച്ച് ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കും. ജൂണ്‍ 24ന് രാവിലെ 10 മുതല്‍ ഒന്ന് വരെ അടൂര്‍ റവന്യൂ ടവര്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. ഒരു സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ഥിക്ക് മത്സരത്തില്‍ പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് യഥാക്രമം 2500, 2000, 1500 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും നല്‍കും. പങ്കെടുക്കുന്ന വിദ്യാര്‍ഥി പേര്, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് എന്നിവ ജൂണ്‍ 20ന് മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8943346183, 04734-221236.

കെവികെയില്‍ ഇഞ്ചികൃഷി പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ഇഞ്ചികൃഷി എന്ന വിഷയത്തില്‍ ജൂണ്‍ 21ന് രാവിലെ 10ന് പരിശീലനം സംഘടിപ്പിക്കും. തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 20ന് നാലിന് മുമ്പായി 9447 801 351 എന്ന നമ്പരില്‍ ബന്ധപ്പെടണം.

എസ്റ്റി പ്രൊമോട്ടര്‍: അഭിമുഖം 17ന്
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ എസ്റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള അഭിമുഖം ജൂണ്‍ 17ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടത്തുമെന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മധ്യേ പ്രായപരിധിയുള്ളതുമായ പട്ടികവര്‍ഗ യുവതീ, യുവാക്കള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04735 227703, 9496070349.

തീയതി നീട്ടി
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സിലേക്ക് ജൂലൈ മാസം പത്തു വരെ അപേക്ഷിക്കാമെന്ന് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. നാലുമാസത്തെ കോഴ്‌സിന് ജിഎസ്ടി അടക്കം 25000 രൂപയാണ് ഫീസ്. വെബ്സൈറ്റ്: www.vasthuvidhyagurukulam.com. ഫോണ്‍: 0468-2319740, 9847053294, 9947739442, 9188089740

വായനദിനാഘോഷം: ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ യശശരീരനായ പി.എന്‍. പണിക്കരുടെ അനുസ്മരണാര്‍ഥം സംഘടിപ്പിക്കുന്ന വായനദിനാഘോഷം ജൂണ്‍ 19 ന് നടക്കും. ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണമായും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ദേശീയ വായനദിന മാസാചരണമായും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല വായനദിനാഘോഷം ജൂണ്‍ 20 ന് രാവിലെ 10.30 ന് അടൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്നതിന് എഡിഎം ഇന്‍ ചാര്‍ജ് ജേക്കബ് ടി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി.എന്‍. പണിക്കരുടെ സന്ദേശം പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന് പര്യാപ്തമായ പരിപാടികളാണ് സംഘടിപ്പിക്കേണ്ടതെന്ന് എഡിഎം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ വിവര-പൊതുജനസമ്പര്‍ക്കം, വിദ്യാഭ്യാസം, തദ്ദേശഭരണം, പഞ്ചായത്ത് വകുപ്പുകള്‍, കുടുംബശ്രീ, സാക്ഷരതാമിഷന്‍, കാന്‍ഫെഡ്, ഐടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും വായനദിനാഘോഷം സംഘടിപ്പിക്കും. ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വായന അനുഭവ കുറിപ്പ്  ജില്ലാതല മത്സരം സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ അക്ഷരമരം ഒരുക്കും. വിദ്യാര്‍ഥികള്‍ പത്രമാധ്യമങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വിജ്ഞാനപ്രദമായ വാര്‍ത്തകള്‍, സ്വന്തമായി നടത്തിയ സര്‍ഗസൃഷ്ടികള്‍ എന്നിവയില്‍ അധ്യാപകര്‍ തിരഞ്ഞെടുത്തവ മരത്തില്‍ തൂക്കി പ്രദര്‍ശിപ്പിക്കും.  ഇവയുടെ പകര്‍പ്പ് ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളുടെ കൈയെഴുത്ത് മാസിക തയാറാക്കും.

ഗ്രന്ഥശാലകളിലൂടെ പുസ്തകങ്ങളുടെ വിശാല ലോകത്തേക്ക് വിദ്യാര്‍ഥികളെ ക്ഷണിക്കുന്നതിന് ഓരോ പ്രദേശത്തെയും ഗ്രന്ഥശാലകളുടെ ഭാരവാഹികള്‍ അതത് മേഖലകളിലെ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. ഗ്രന്ഥശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുന്നതിന് പ്രത്യേക കാമ്പയിനും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ജൂണ്‍ 19ന് എല്ലാ ലൈബ്രറികളിലും പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തും. ജില്ലാതല ഉദ്ഘാടനം, ലൈബ്രറികളില്‍ വായനാവസന്തം പദ്ധതിയില്‍ ഉള്‍പ്പെട്ട വായനക്കൂട്ടങ്ങളുടെ രൂപീകരണത്തിന്റെ ഉദ്ഘാടനം എന്നിവ നടത്തും. ജൂലൈ 7ന് ഐ.വി. ദാസ് ജന്മദിനത്തില്‍ എല്ലാ ലൈബ്രറികളിലും പരിപാടി സംഘടിപ്പിക്കും. താലൂക്ക് തലത്തില്‍ ഒരു ലൈബ്രറിയില്‍വച്ച് വായന പക്ഷാചരണത്തിന്റെ സമാപനം സംഘടിപ്പിക്കും. ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ അടുത്തുള്ള യുപി സ്‌കൂളില്‍ എഴുത്ത് പെട്ടിയുടെ ഉദ്ഘാടനം നടത്തും.

വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലയില്‍ വിവിധ പരിപാടികള്‍,  മത്സരങ്ങള്‍  എന്നിവ സംഘടിപ്പിക്കും.  ജൂലൈ 18 ന് വായനാദിന മാസാചരണത്തിന്റെ സമാപനം പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കും.  വായന ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 17 സാക്ഷരതാ പഠനകേന്ദ്രങ്ങളില്‍ പ്രധാന കൃതികളുമായി ബന്ധപ്പെട്ട വായനാ മത്സരം നടത്തും. അതത് മേഖലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക.

നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ വിവിധ ക്ലബുകളില്‍ വായനയെ പരിപോഷിപ്പിക്കുന്നതിന് പ്രചാരണം നടത്തും. ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ അതത് പഞ്ചായത്ത് തലങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍  ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളില്‍ ക്വിസ് മത്സരം, വായനാ മത്സരം, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ അഞ്ചു മുതല്‍ 18 വയസുവരെയുളള ബാലസഭ കുട്ടികളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് ക്വിസ് മത്സരം, വായനാ മത്സരം എന്നിവ സംഘടിപ്പിക്കും.

യോഗത്തില്‍ കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.എന്‍ സോമരാജന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍, പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ റ്റി.എസ്. സന്തോഷ് കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി അനില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.പി.എം പി.ആര്‍. അനുപ, നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സന്ദീപ് കൃഷ്ണന്‍, ഐ.ടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അന്തര്‍ദേശീയ ബാലവേലവിരുദ്ധ വാരാചരണം:
ചൈല്‍ഡ്ലൈന്‍ പോസ്റ്റര്‍ പ്രകാശം ചെയ്തു

അന്തര്‍ദേശീയ ബാലവേല വിരുദ്ധ വരാചരണത്തിന്റെ ഭാഗമായി ബാലവേലയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ചൈല്‍ഡ്ലൈന്‍ തയാറാക്കിയ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രകാശനം ചെയ്തു. എല്ലാ വര്‍ഷവും ജൂണ്‍ 12നാണ് ഐക്യരാഷ്ട്ര സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ബാലവേല വിരുദ്ധദിനമായി ആചരിക്കുന്നത്.  ബാലവേല അവസാനിപ്പിക്കാന്‍ സാര്‍വത്രിക- സാമൂഹിക സംരക്ഷണം എന്ന ആശയമാണ് ഈ വര്‍ഷത്തെ ബാലവേല വിരുദ്ധ ദിനാചാരണത്തിന്റെ ആശയം.

വരാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്രരചന മത്സരം, സ്റ്റിക്കര്‍ ക്യാമ്പയിന്‍, തെരുവ് നാടകം, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയില്‍ ചൈല്‍ഡ്ലൈന്‍ നടത്തുന്നത്. ജൂണ്‍ 20ന് വൈകുന്നേരം മൂന്നിന് തിരുവല്ല എസ്സിഎസ് ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന തെരുവ് നാടകത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സമാപിക്കുമെന്ന് ജില്ലാ ചൈല്‍ഡ്ലൈന്‍ ഓഫീസര്‍ അറിയിച്ചു.

മുതിര്‍ന്നവര്‍ക്കുളള കരുതല്‍ ഡോസ് വാക്‌സിനേഷന്‍ യജ്ഞത്തിന്
ജില്ലയില്‍ തുടക്കമായി

അറുപത് വയസിന് മുകളിലുളളവരുടെ കരുതല്‍ ഡോസ് (മൂന്നാം ഡോസ്)കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുളള യജ്ഞം ജില്ലയില്‍ ആരംഭിച്ചെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു. ജൂണ്‍ 16 മുതല്‍ 26 വരെയുളള തിങ്കള്‍, ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കരുതല്‍ ഡോസ് വാക്‌സിന്‍ ലഭിക്കും. ജില്ലയില്‍ ഇതുവരെ 60 വയസിനു മുകളിലുളള 1.06 ലക്ഷം പേര്‍ (40 ശതമാനം) മാത്രമേ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുളളൂ.

അറുപതു വയസ് പൂര്‍ത്തിയായ കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുത്ത് ഒന്‍പതു മാസം കഴിഞ്ഞവര്‍ക്ക് മൂന്നാം ഡോസ് കരുതല്‍ ഡോസ് ആയി എടുക്കാം. വാക്‌സിന്‍ എടുക്കാത്തവരില്‍ കോവിഡ് ഗുരുതരം ആകുന്നതിനും മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. മൂന്നാം ഡോസ് എടുക്കുന്നതിലൂടെ കോവിഡിനെതിരെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഗുരുതരാവസ്ഥയിലേക്ക് പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും കഴിയും. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ 60 വയസ് പൂര്‍ത്തിയായ മൂന്നാം ഡോസിന് അര്‍ഹരായ എല്ലാവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കുടുംബാംഗങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട് സുഗന്ധഗിരിയിലെ അനധികൃത മരംമുറി : ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്‍വലിച്ചു

0
കല്‍പ്പറ്റ: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പിന്‍വലിച്ച്...

തെരഞ്ഞെടുപ്പ് ; ജില്ലയിൽ ചെലവുകളുടെ രണ്ടാംഘട്ട പരിശോധന പൂര്‍ത്തിയായി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ രണ്ടാംഘട്ട...

ദേശീയപാതാ നിർമാണം; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ

0
മലപ്പുറം: ദേശീയപാത നിർമാണം നടക്കുന്ന മലപ്പുറം കുറ്റിപ്പുറത്ത് വീടുകൾക്ക് വിള്ളൽ. ബംഗ്ലാകുന്ന്...

ജില്ലയിലെ അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിങ് 20, 21, 22 ന്

0
പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ്...