സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

സൗജന്യ മത്സര പരീക്ഷാ പരിശീലനം
വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക്  ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിവരുന്ന ഒരു മാസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂലൈ 22നകം   രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍  0468 2222745

കിക്മയില്‍ എം.ബി.എ. സീറ്റൊഴിവ്
സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുളള നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. ജനറല്‍ വിഭാഗത്തിലും, സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്കായുളള സംവരണ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് യോഗ്യത. താത്പര്യമുളള വിദ്യാര്‍ഥികള്‍ക്ക്  meet.google.com/ttz-qbrj-chc എന്ന ലിങ്കില്‍ ജൂലൈ 11 ന് രാവിലെ 10ന്  നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ : 8547618290, വെബ്സൈറ്റ് : www.kicma.ac.in.

വനിതകള്‍ക്ക് സൗരോര്‍ജ മേഖലയില്‍ പരിശീലനം
അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്സലന്‍സുമായി (കെഎഎസ്ഇ) സഹകരിച്ച് വനിതകള്‍ക്കായി സൗരോര്‍ജ മേഖലയില്‍ നാല് ദിവസത്തെ പരിശീലനം നല്‍കുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. ഓരോ ജില്ലയിലും 10 പേര്‍ക്ക് വീതം പരിശീലനം ലഭിക്കും. അനെര്‍ട്ടിന്റെ വെബ്സൈറ്റായ www.anert.gov.in ല്‍ നല്‍കിയിട്ടുളള ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. ഫോണ്‍ : 9188119431, 18004251803.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...