മന്ത്രി ജി. ആര്‍. അനിലിന്റെ അടിയന്തര ഇടപെടല്‍ ; ആദിവാസി കുടുംബത്തിന് റേഷന്‍ വീട്ടിലെത്തി

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ജില്ലയിലെ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങൾ ആഹാരത്തിന് ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനിലിന്റെ അടിയന്തര ഇടപെടലിൽ ഭക്ഷ്യ ധാന്യങ്ങള്‍ ഇവരുടെ വീട്ടിലെത്തി. തങ്ക കേശവൻ, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ  കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറോട് മന്ത്രി ജി. ആര്‍. അനില്‍ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതേ തുടർന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസർ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.
ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ തങ്ക കേശവൻ, തങ്കമണി എന്നിവർ ഒരാഴ്ചയോളം റാന്നി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു എന്നറിഞ്ഞു. ഈ സമയത്ത് ഊരിൽ വന്യമൃഗ ആക്രമണം ഉണ്ടാവുകയും റേഷൻ സാധനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യമാണ് ഈ കുടുംബത്തിന് ഭക്ഷ്യ ധാന്യത്തിന്റെ അപര്യാപ്തത നേരിടുന്നതിന് ഇടയാക്കിയത്. ഇതേ തുടര്‍ന്നാണ് മന്ത്രി നേരിട്ട് ഇടപെട്ട് ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു നൽകിയത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...