ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്‍ഫോസിസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജോലി ചെയ്യുന്നതിനൊപ്പം പുറമേ നിന്നുള്ള മറ്റ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നത് (മൂണ്‍ലൈറ്റിങ്) വിലക്കിക്കൊണ്ടുള്ള  മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്‍ഫോസിസ്. ഇതിനായി  ജീവനക്കാര്‍ക്ക് കമ്പനിയുടെ എച്ച്.ആര്‍. വിഭാഗം മെയില്‍ അയച്ചു. ‘മൂണ്‍ലൈറ്റിങ്’ അഥവാ പുറംജോലി ചെയ്യുന്നത് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികളാണ്  സ്വീകരിക്കുന്നത്.

കമ്പനിയിലെ ജോലി കുടാതെ പുറത്തുള്ള ജോലി ചെയ്യുന്ന രീതിയാണ് മൂണ്‍ലൈറ്റിങ്. ഒരു മാസം മുന്‍പ് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജിയും  സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ പുറത്തുനിന്ന് മറ്റൊരു ജോലി ഏറ്റെടുത്തു ചെയ്യുന്ന മൂണ്‍ലൈറ്റിങ് സമ്പ്രദായത്തിനെതിരേ പ്രതിഷേധവുമായി വന്നിരുന്നു. അന്ന് അദ്ദേഹം മൂണ്‍ലൈറ്റിങ് സമ്പ്രദായത്തെ വഞ്ചന എന്നാണ് വിശേഷിപ്പിച്ചത്. സാധാരണ ജോലിസമയത്തിനിടയിലോ അതിനു ശേഷമോ പുറത്തു നിന്നുള്ള മറ്റ് ജോലികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന് ഇന്‍ഫോസിസ് ജീവനക്കാരെ മുമ്പ് അറിയിച്ചിട്ടുള്ളതാണ്. ഇരട്ടജോലി സമ്പ്രദായത്തെ കമ്പനി ശക്തമായി നിരുത്സാഹപ്പെടുത്തുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് മഹാമാരിക്കാലത്ത് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം വ്യാപകമായതിന് പിന്നാലെയാണ് മൂണ്‍ലൈറ്റിങ്ങും സജീവമായത്. ഈ സാഹചര്യം മൂണ്‍ലൈറ്റിങ്ങിനായി ജീവനക്കാര്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ പല കമ്പനികളും തിരിച്ചറിഞ്ഞു കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഇഏ നീക്കം. ഇത് ജീവനക്കാരുടെ കാര്യക്ഷമത, ഭിന്നതാല്‍പര്യങ്ങളുടെ സംഘര്‍ഷം, വിവരച്ചോര്‍ച്ച തുടങ്ങിയവയ്ക്ക് വഴിവെക്കുമെന്നാണ് കമ്പനികള്‍ അഭിപ്രയപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...