പാരിസ് : വിശ്വവിഖ്യാത ചലച്ചിത്രകാരൻ ഴാങ് ലൂക്ക ഗൊദാർദ് (91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അന്ത്യം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു. തിരക്കഥ രചനയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്ര രംഗത്തേക്കു കടന്ന് വന്നത്. ആദ്യത്തെ വർണചിത്രം ബ്രത്‍ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമൺ ഈസ് എ വുമൺ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകളാണ്. ചലച്ചിത്ര സ്രഷ്ടാവ് എന്നീ സങ്കല്പങ്ങൾ തിരസ്കരിച്ച ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് ഇദ്ദേഹം രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ നിർമിച്ചു.
ചലച്ചിത്രകാരൻ ഴാങ് ലൂക്ക ഗൊദാർദ് അന്തരിച്ചു
RECENT NEWS
Advertisment