സർക്കാരുകൾക്ക് കർഷകരോട് മനുഷ്യത്വമില്ലാത്ത നിലപാട്, പിസി ജോർജിനെ ആശീർവദിച്ചിട്ടില്ല ; കടുത്ത വിമർശനവുമായി ബിഷപ്പ് പാംപ്ലാനി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കര്‍ഷകരോട് സര്‍ക്കാരുകള്‍ക്ക് മനുഷ്യത്വമില്ലാത്ത നിലപാടാണുള്ളതെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ കൃത്യവിലോപമുണ്ടായി. വനംവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ആന വയനാട്ടില്‍ എത്തിയിട്ട് വിവരം അറിഞ്ഞില്ല. യാതൊരു മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കൂട്ടുനില്‍ക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും പാംപ്ലാനി ആവശ്യപ്പെടുകയും ചെയ്തു.

10 ലക്ഷം രൂപ പ്രഖ്യാപിച്ചത് ലജ്ജാകരമാണ്. പണമല്ല വേണ്ടത്, ജീവിക്കാന്‍ അനുവദിക്കണം. കര്‍ഷകന്റെ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാനാകില്ല. അവര്‍ രോഷത്തിലാണ്. അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യങ്ങളൊന്നും നടന്നിട്ടില്ല. ജനാധിപത്യത്തില്‍ ജനങ്ങൾക്ക് അവരുടെ പ്രതിഷേധം അറിയിക്കാനുള്ള വേദിയാണ് തിരഞ്ഞെടുപ്പെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...