കുത്തിവെപ്പ് എടുത്തതിലെ പിഴവുമൂലം ഒന്നരവയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവം ; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുത്തിവെപ്പ് എടുത്തതിലെ പിഴവുമൂലം ഒന്നരവയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജോസഫൈന്‍, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.നിസ എന്നിവര്‍ക്കെതിരേയാണ് നടപടി. ഇരുവരില്‍നിന്ന് തുല്യമായി തുകയീടാക്കി ഹര്‍ജിക്കാരനായ കുട്ടിയുടെ അച്ഛന്‍ പരാതിക്കാരനായ കണ്ണനല്ലൂര്‍ മുഖത്തല കിഴവൂര്‍ സ്വദേശി പി.ഷഫീഖിന് കൈമാറാന്‍ ഡി.എംഒയ്ക്ക് നിര്‍ദേശം നല്‍കി. ഇരുവരുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് വ്യക്തമായതായി ബാലാവകാശ കമ്മിഷന്‍ അംഗം റെനി ആന്റണി ഉത്തരവില്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ കുട്ടികളുടെ ചികിത്സയില്‍ മതിയായ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ബാലാവകാശനിയമങ്ങളെക്കുറിച്ച്‌ ആരോഗ്യമേഖലയിലെ ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കാനും ഉത്തരവില്‍ നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പെടുത്തത്. തുടര്‍ന്ന് രണ്ടാഴ്ചയോളം കുട്ടി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...

കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി...