പരുക്കേറ്റവരെ രക്ഷിച്ചു, പിന്നാലെ 35 ദിവസം ജയിലില്‍ ; റീന നേരിട്ട ദുരനുഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് റോഡില്‍ രക്തം വാര്‍ന്ന് കിടന്ന രണ്ടു യുവാക്കളെ ആശുപത്രിയിലെത്തിച്ചതിന് കള്ളക്കേസില്‍ കുരുക്കി റിമാന്റ് ചെയ്‌തെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടത്. 2015ലെ തിരുവോണ നാളിലായിരുന്നു സംഭവം. ‘മൂവാറ്റുപുഴയില്‍ പാതയോരത്ത് ചക്കയും ഇളനീരും വില്‍ക്കുന്ന റീന മത്തായിക്കാണ് ദുരനുഭവം ഉണ്ടായത്.

തൃശൂരിലെ സുഹൃത്തിന്റെ ഫ്ളാറ്റിലേക്ക് കാറോടിച്ച് വരികയായിരുന്ന റീന കുരിശുമൂലയില്‍ വാഹനാപകടം നടന്നതു കണ്ട് കാര്‍ നിര്‍ത്തി. റോഡില്‍ രക്തത്തില്‍ കുളിച്ചു കിടന്ന റോഷിന്‍, ജെറിന്‍ എന്നിവരെ സ്വന്തം കാറില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കൃത്യ സമയത്ത് എത്തിച്ചതിനാല്‍ യുവാക്കള്‍ രക്ഷപ്പെട്ടു. തുടർന്ന് കുട്ടനെല്ലൂരിലെ കൂട്ടുകാരിയുടെ ഫ്ളാറ്റിലെത്തി കാറിലെ രക്തം കഴുകുന്നതിനിടെ രണ്ടു പോലീസുകാരെത്തി റീനയെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. പിറ്റേന്ന് വരെ ലോക്കപ്പിലിട്ടു.’

പിന്നാലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെ സി.പി.ഒ കെ.കെ അജുവിനെ സസ്പെന്റ് ചെയ്തു. പിന്നീട് പോലീസുകാരുടെ സമ്മര്‍ദത്തില്‍ പരാതി പിന്‍വലിച്ചപ്പോള്‍ റീനയ്ക്കെതിരെ മറ്റൊരു കേസെടുത്ത് റിമാന്റ് ചെയ്തു. സി.പി.ഒ അജുവിനെ കാറോടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. ഇതില്‍ 35 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. ഒടുവില്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി റീനയെ കുറ്റവിമുക്തയാക്കിയെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...