പേരാമ്പ്ര : തൊഴിലുറപ്പു ജോലിക്കിടെ തൊഴിലാളിയുടെ ദേഹത്ത് തെങ്ങ് കടപുഴകിവീണ് പരിക്കേറ്റു. പേരാമ്പ്ര കുഴിപ്പറമ്പിൽ മീത്തൽ കുഞ്ഞായിശ (61)യ്ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട അയ്യപ്പൻ ചാലിൽ ബാലകൃഷ്ണന്റെ പറമ്പിൽ തൊഴിലുറപ്പുജോലി ചെയ്യുന്ന സ്ഥലത്ത് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പണിക്കിടെ പറമ്പിലിരുന്ന് ഭക്ഷണം കഴിക്കാനിരുന്ന സമയത്താണ് സംഭവം. ശബ്ദംകേട്ട് ഒഴിഞ്ഞുമാറിയതിനാൽ കാലിൽമാത്രമാണ് വീണത്. കാലിന്റെ എല്ലുപൊട്ടി.
തെങ്ങ് കടപുഴകിവീണ് തൊഴിലുറപ്പ്‌തൊഴിലാളിക്ക് പരിക്ക്
RECENT NEWS
Advertisment