പൊതുവേദികളില്‍ പെണ്‍കുട്ടികൾക്ക്​ പ്രവേശനം : സാദിഖലി തങ്ങള്‍ നിലപാട് വ്യക്തമാക്കണം – ഐ.എന്‍.എല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പൊതുവേദികളില്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന സമസ്തയുടെ നിലപാടിനോട് മുസ്​ലിം ലീഗ് യോജിക്കുന്നുണ്ടോ എന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. പൊതുസമൂഹത്തോടും അണികളോടും വിശദീകരണം നല്‍കാന്‍ ലീഗ് ബാധ്യസ്ഥമാണ്. കാരണം പെണ്‍കുട്ടികളുടെ പൊതുവേദി പ്രവേശനം സമസ്തയുടെ കീഴ്വഴക്കമല്ല എന്ന് പ്രമേയത്തിലൂടെ വ്യക്തമാക്കിയ കഴിഞ്ഞദിവസത്തെ ഇസ്​ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗത്തില്‍ സാദിഖലി ശിഹാബ് തങ്ങളും പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം സമസ്തയുടെ ഉപാധ്യക്ഷന്‍ കൂടിയാണ്.

മുതിര്‍ന്ന വിദ്യാര്‍ഥികളെ മദ്റസയുമായി ബന്ധപ്പെട്ട ചടങ്ങില്‍നിന്നുപോലും മാറ്റിനിര്‍ത്തണമെന്ന നിലപാട് സമസ്ത മുറുകെ പിടിക്കുമ്പോള്‍ തന്നെയാണ് മുസ്‍ലിം ലീഗിന്റെ വേദികളില്‍ സ്ത്രീകള്‍ സജീവമായി പങ്കെടുക്കുന്നതും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതുമെല്ലാം. ഇത് സമസ്തയുടെ പ്രഖ്യാപിതനയത്തിന് എതിരല്ലേ എന്നും കാസിം ഇരിക്കൂര്‍ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...